തിരുവനന്തപുരം: ക്രിസ്മസ്, പുതുവല്‍സരാഘോഷവേളയില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വിപണിവിലയേക്കാള്‍ 20 മുതല്‍ 50 ശതമാനംവരെ വിലക്കുറവില്‍ അരി ഉള്‍പ്പെടെ 13 ഇനം സാധനങ്ങളുമായി കണ്‍സ്യൂമര്‍ ഫെഡ്. കൂടാതെ ക്രിസ്മസിന് രുചി കൂട്ടാന്‍ ത്രിവേണി കേക്കും ലഭ്യമാകും.
പൊതുവിപണിയില്‍ 200-210 രൂപ വരെ വിലയുള്ള വെളിച്ചെണ്ണ 92 രൂപയ്ക്ക് ക്രിസമസ് -പുതുവല്‍സര വിപണിയില്‍ ലഭിക്കും. 40 രൂപവരെ വിലയുള്ള ജയ അരി 25 രൂപയ്ക്കും 32 രൂപയുള്ള കുത്തരി 24 രൂപയ്ക്കും ലഭ്യമാക്കും. 160-170 രൂപവരെ വിലയുള്ള മുളകിന് 75 രൂപ. കുറുവ അരി-25, പച്ചരി-23, ഉഴുന്ന്-66, പരിപ്പ്- 65, മല്ലി-82 എന്നിങ്ങനെയാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ ക്രിസമസ് ചന്തയിലെ വിലനിലവാരം.
മറ്റ് സാധനങ്ങളുടെ വില ഇപ്രാകാരമാണ്. ബ്രാക്കറ്റിലുള്ളത് വിപണിവില. പഞ്ചസാര 22 (40). ചെറുപയര്‍-74 (100110), വന്‍പയര്‍-45 (80), കടല-43 (95). അരി അഞ്ചു കിലോയും വെളിച്ചെണ്ണ, പഞ്ചസാര എന്നിവ ഒരുകിലോ വീതവുമാണ് ഒരു കാര്‍ഡ് ഉടമയ്ക്ക് ലഭിക്കുന്നത്. ജനുവരി ഒന്നുവരെ ദിവസവും 150 കാര്‍ഡുടമകള്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കും.
ഗുണമേന്മ ഉറപ്പാക്കി നിര്‍മിച്ച ത്രിവേണി പ്ലം കേക്കിന് (700 ഗ്രാം) 150 രൂപയും 350 ഗ്രാമിന് 75 രൂപയുമാണ് ക്രിസ്മസ് വിപണി വില. പൊതുവിപണിയില്‍ 600 ഗ്രാമിന് 200 രൂപയും 330 ഗ്രാമിന് 110 രൂപയുമാണ് വില. കണ്‍സ്യൂമര്‍ ഫെഡിന്റെ വിപണിയില്‍ ഒരുകോടി രൂപയുടെ കേക്കുകളാണ് തയ്യാറാക്കിയിട്ടുള്ളത്. പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ 3000 നോണ്‍ സബ്സിഡി ഇനങ്ങളും (സ്റ്റേഷനറി, സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉള്‍പ്പെടെ) ജനങ്ങളിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.