25 C
Kottayam
Tuesday, October 1, 2024

പശ്ചിമഘട്ട സംരക്ഷണം; 1337.24 ചതുരശ്ര കിലോമീറ്റർ പ്രദേശം ഒഴിവാക്കണം, കേരളം മുൻനിലപാടിൽ തന്നെ

Must read

തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കരടു വിജ്ഞാപനം കേന്ദ്രസർക്കാർ ആറാമതും പുറത്തിറക്കിയിട്ടും കേരളത്തിന്റെ മുൻനിലപാടിൽ മാറ്റമില്ല. കരടുറിപ്പോർട്ടിൽ പരാമർശിച്ച പരിസ്ഥിതി ലോല മേഖലയിൽ 1337.24 ചതുരശ്ര കിലോമീറ്റർ പ്രദേശം ഒഴിവാക്കണമെന്ന നിലപാടിലാണ് കേരളം. കസ്തൂരിരംഗൻ റിപ്പോർട്ടിൽ 13,108 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ചതിൽ ഇളവനുവദിക്കാൻ കേന്ദ്രം തയ്യാറായിരുന്നു. അങ്ങനെ, ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ ഉമ്മൻ വി. ഉമ്മൻ സമിതി റിപ്പോർട്ട് പരിഗണിച്ച് 9993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയാക്കി.

എന്നാൽ, പ്രാദേശികപ്രശ്നങ്ങളും ആവശ്യങ്ങളും പരിഗണിച്ച് 1337.24 ചതുരശ്ര കിലോമീറ്റർ പ്രദേശംകൂടി ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇത്‌ അംഗീകരിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല.

അന്തിമവിജ്ഞാപനത്തിനായി കേന്ദ്ര വിദഗ്ധസമിതി ഹിയറിങ് നടത്തുമ്പോൾ കാര്യങ്ങൾ ബോധ്യപ്പെടുത്തി ആവശ്യം നേടിയെടുക്കാനാണ് കേരളത്തിന്റെ ശ്രമം. ജനവാസ മേഖലകളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് അധികൃതർ പറഞ്ഞു.

ഇപ്പോൾ ദുരന്തമുണ്ടായ വയനാട്ടിലെ നൂൽപ്പുഴ ഉൾപ്പെടെ വയനാട്ടിലെ 13 ഗ്രാമങ്ങൾ കേന്ദ്രത്തിന്റെ കരടു വിജ്ഞാപനത്തിലുണ്ട്. ജനവാസമേഖലകൾ, തോട്ടങ്ങൾ, ഒറ്റപ്പെട്ട വനപ്രദേശങ്ങൾ തുടങ്ങിയവ ഒഴിവാക്കി മാത്രമേ കേന്ദ്രം അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാവൂവെന്നാണ് സംസ്ഥാനസർക്കാരിന്റെ നിലപാട്.

കേരളത്തിന്റെ വാദം

* നിയന്ത്രണം ജനവാസമേഖലയിലെ നിർമാണപ്രവർത്തനങ്ങളെ ബാധിക്കും

* തോട്ടം ഉൾപ്പെടെയുള്ള കാർഷികമേഖല പ്രശ്നത്തിലാവും

* ജലവൈദ്യുത പദ്ധതികളുടെ സാധ്യത ഇല്ലാതാക്കും

ഗാഡ്ഗിൽ റിപ്പോർട്ടിൽ മുഖ്യമന്ത്രി

എല്ലാ കാലത്തും ചിലരിങ്ങനെ ഉന്നയിക്കുന്ന കാര്യമാണത്. റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ പ്രളയം വരില്ലായിരുന്നുവെന്നു പറഞ്ഞു. അതിതീവ്രമഴ ഇവിടെ മാത്രമല്ലല്ലോ. പലയിടത്തു ഉണ്ടായിക്കൊണ്ടിരിക്കുകയല്ലേ? കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി സംഭവിച്ചു കൊണ്ടിരിക്കുന്നതു ഗൗരവമായി കാണാനാവണം. (ബുധനാഴ്ചത്തെ പത്രസമ്മേളനം).

പശ്ചിമഘട്ടം: അന്തിമവിജ്ഞാപനത്തിന് തടസ്സം സംസ്ഥാനങ്ങളുടെ നിലപാടുകൾ

പശ്ചിമഘട്ടസംരക്ഷണത്തിനുള്ള കസ്തൂരിരംഗൻ ശുപാർശകളുടെ അടിസ്ഥാനത്തിൽ അന്തിമവിജ്ഞാപനമിറക്കുന്നതിന് തടസ്സം സംസ്ഥാനങ്ങളുടെ അഭിപ്രായത്തർക്കം. 2014 മുതൽ അന്തിമവിജ്ഞാപനത്തിന് ദേശീയ-സംസ്ഥാന തലത്തിൽ ചർച്ചനടന്നെങ്കിലും പത്തുവർഷമായിട്ടും അന്തിമ വിജ്ഞാപനത്തിന് സമവായമായില്ല.

കേരളമുൾപ്പെടെ ആറുസംസ്ഥാനങ്ങൾ പരിസ്ഥിതിലോലപ്രദേശങ്ങൾ സംബന്ധിച്ച് എതിർപ്പുയർത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ അഭിപ്രായം പരിശോധിക്കാൻ ചുമതലപ്പെടുത്തിയ വിദഗ്ധസമിതി കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിട്ടില്ല.

പശ്ചിമഘട്ടം സംരക്ഷണത്തിന് കടുത്ത നിയന്ത്രണം ശുപാർശചെയ്ത മാധവ് ഗാഡ്ഗിൽ സമിതി റിപ്പോർട്ടിനെതിരേ എതിർപ്പുയർന്നതിനെത്തുടർന്നാണ് 2014-ൽ യു.പി.എ. സർക്കാർ ഡോ. കസ്തൂരിരംഗൻ സമിതിയെ നിയോഗിച്ചത്.

ഗാഡ്ഗിൽ സമിതി നൽകിയ ശുപാർശകൾ മയപ്പെടുത്തി കസ്തൂരിരംഗൻ സമിതി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും വിയോജിപ്പ് ശക്തമായി. തുടർന്ന് കേന്ദ്ര നിർദേശപ്രകാരം, സംസ്ഥാനങ്ങൾ സ്വന്തംനിലയിൽ വിദഗ്ധരെ നിയോഗിച്ച് പഠനംനടത്തി. പരിസ്ഥിതിലോല പ്രദേശങ്ങൾ സംബന്ധിച്ച് കേരളം റിപ്പോർട്ട് സമർപ്പിച്ചെങ്കിലും കർണാടക, ഗോവ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ പ്രതികരിച്ചില്ല. പശ്ചിമഘട്ടമേഖലയിൽ നിയന്ത്രണം പാടില്ലെന്നാണ് കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കുള്ളത്.

8656.46 ചതുരശ്ര കിലോമീറ്റർ പ്രദേശംമാത്രമേ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കാനാവൂ എന്ന നിലപാടാണ് കേരളം സ്വീകരിച്ചത്. കസ്തൂരിരംഗൻസമിതി സംസ്ഥാനത്ത് പരിസ്ഥിതിലോല മേഖലയായി നിശ്ചയിച്ച 9993.7 ചതുരശ്ര കിലോമീറ്റർ പ്രദേശത്തിൽനിന്ന് 1337.24 ചതുരശ്ര കിലോമീറ്റർ ഒഴിവാക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. ഇതിനോട് കേന്ദ്രത്തിന് യോജിപ്പില്ല.

8656.46 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇളവുകളില്ലാത്ത പരിസ്ഥിതിലോല മേഖലയായും 1337.24 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇളവുകളുള്ള പരിസ്ഥിതിലോല മേഖലയായും പരിഗണിക്കാമെന്നാണ് കേന്ദ്രത്തിന്റെ സമീപനം.

സുപ്രീംകോടതിയുടെയും ഹരിത ട്രിബ്യൂണലിന്റെയും പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രദേശം പരിസ്ഥിതിലോല മേഖലയിൽനിന്ന്‌ ഒഴിവാക്കാനാകില്ലെന്നാണ് കേന്ദ്ര സമീപനം.

തർക്കം പരിഹരിക്കാനായി മന്ത്രിതലത്തിലും സെക്രട്ടറിതലത്തിലും എം.പി.മാർ തലത്തിലും ചർച്ചകൾനടന്നു. 2022-ൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവുമായി കേരളത്തിലെ എം.പി.മാരും സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലും ചർച്ചനടത്തി. പരിസ്ഥിതിലോല മേഖലയെ കടുത്ത നിയന്ത്രണങ്ങളുള്ള കോർ മേഖലയായും കടുത്ത നിയന്ത്രണങ്ങളില്ലാത്ത നോൺ കോർ മേഖലയായും തിരിക്കാമെന്നും നോൺ കോർ മേഖലയിൽ നിയന്ത്രണങ്ങൾ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകാമെന്നും കേന്ദ്രം നിർദേശിച്ചു. കടുത്ത പരിസ്ഥിതി ആഘാതമുണ്ടാക്കുന്ന വ്യവസായങ്ങൾ(റെഡ് കാറ്റഗറി)ഒഴികെയുള്ള വ്യവസായങ്ങളും ജനവാസവും സാധാരണപ്രവർത്തനങ്ങളും നോൺ കോർ മേഖലയിൽ അനുവദിക്കാമെന്നും വ്യക്തമാക്കി. ഇന്നാൽ, ഇക്കാര്യം രേഖാമൂലം ഉറപ്പുനൽകണമെന്ന കേരളത്തിന്റെ ആവശ്യത്തോട് കേന്ദ്രം പ്രതികരിച്ചില്ല.

പാർലമെന്ററി സമിതി നിർദേശം

സംസ്ഥാനങ്ങളുടെ തർക്കം തീർത്ത് അന്തിമവിജ്ഞാപനം ഇറക്കുന്നതിനുള്ള നടപടി വേഗത്തിലാക്കണമെന്ന് പാർലമെന്റിന്റെ കമ്മിറ്റി ഓൺ അഷ്വറൻസ് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നൽകിയ ഉറപ്പുകൾ പാലിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. വിശദമായ കൂടിയാലോചനനടത്തി അന്തിമ വിജ്ഞാപനം പുറത്തിറക്കാനുള്ള നടപടി സ്വീകരിച്ചുവരുകയാണെന്ന് വനം-പരിസ്ഥിതി മന്ത്രാലയം ഉദ്യോഗസ്ഥർ അഷ്വറൻസ് സമിതിയെ അറിയിച്ചെങ്കിലും തുടർ നടപടിയുണ്ടായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ല;സിദ്ധിഖ് കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് പരാമർശം...

ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണം; തിരുപ്പതി ലഡു വിവാദത്തിൽ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി...

Popular this week