KeralaNews

സംസ്ഥാനത്ത് വാഹന വര്‍ക്ക്‌ഷോപ്പുകള്‍ക്കും മൊബൈല്‍ കടകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന വര്‍ക്ക് ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. മൊബൈല്‍ ഫോണ്‍ വില്‍പനയും റീചാര്‍ജിംഗിനുമുള്ള കടകളും കമ്പ്യൂട്ടര്‍, സ്പെയര്‍ പാര്‍ട്സ് കടകളും ആഴ്ചയില്‍ ഒരു ദിവസം തുറക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

<p>അതേസമയം, കേരളത്തില്‍ 13 പേര്‍ക്ക് കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ 9 പേര്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവരും 2 പേര്‍ മലപ്പുറത്ത് നിന്നും കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം ബാധിച്ചത്.</p>

<p>രോഗവ്യാപനം തടയാന്‍ നമുക്ക് സാധിക്കുന്നുണ്ടെന്നും സംസ്ഥാനം സ്വീകരിച്ച നടപടികള്‍ അതിന് സഹായകരമായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനം നേരത്തെ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker