
തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളത്ത് പത്താംക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. നാവായിക്കുളം കണ്ണംകോണം പുളിമൂട്ടില്‍ വീട്ടില്‍ (ഗ്രീഷ്മം) പരേതനായ ഗിരീഷിന്റെയും സിന്ധുവിന്റെയും മകള്‍ ഗ്രീഷ്മ(16)യാണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. ഈ സമയത്ത് വീട്ടില്‍ ഗ്രീഷ്മയുടെ അമ്മൂമ്മ സരസ്വതി മാത്രമാണുണ്ടായിരുന്നത്. നാവായിക്കുളം പഞ്ചായത്തിലെ ക്ലര്‍ക്കായ അമ്മ സിന്ധു ജോലിസ്ഥലത്തായിരുന്നു.
സരസ്വതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ആയുധം ഉപയോഗിച്ച് മുറിയുടെ വാതില്‍ പൊളിച്ചാണ് അകത്തുകടന്നത്. ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ കുരിക്കിട്ട് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. കല്ലമ്പലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മദര്‍ ഇന്ത്യ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ഗ്രീഷ്മ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News