
കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഗാനമേളയ്ക്കിടെ സംഘർഷം. അക്രമികൾ വടിവാൾ വീശുകയും കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും ചെയ്തു. രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആറുപേർക്ക് പരിക്കേറ്റു.
കുത്തേറ്റ രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. സംഘർഷത്തിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് സംഭവം.
തിരുനക്കര ക്ഷേത്രോത്സവത്തിന്റെ ഭാഗമായി രണ്ട് ദിവസം മുൻപ് സംഘടിപ്പിച്ച ഗാനമേളയ്ക്കിടയിലും സംഘർഷമുണ്ടായിരുന്നു. ഈ സംഭവത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ആക്രമണം എന്നാണ് കരുതുന്നത്.
മുൻകൂട്ടി തീരുമാനിച്ചതനുസരിച്ച് അക്രമികൾ ആയുധങ്ങളുമായി എത്തിയെന്നാണ് വിവരം. സംഭവത്തിൽ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News