മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്. സീസണിൽ മോശം പ്രകടനമാണ് ടീം പുറത്തെടുത്തത്. ഇനി രണ്ട് മത്സരങ്ങൾ കൂടെ മുംബൈയ്ക്ക് അവശേഷിക്കുന്നുമുണ്ട്. എങ്കിലും ടീമിലെ അസ്വസ്ഥതകൾ തുടരുന്നുവെന്നാണ് സൂചനകൾ. ഹാർദ്ദിക്ക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ നിരാശരായ താരങ്ങൾ യോഗം ചേർന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ് എന്നിവരാണ് ടീം നായകനെതിരെ യോഗം ചേർന്നത്. ഒരു ടീം ഉചിതമായ സമയങ്ങളിൽ ക്യാപ്റ്റന്മാരെ മാറ്റും. അത് കായിക മേഖലയിൽ ആവശ്യമുള്ളതാണ്. ഇതിനെതിരായ നിലപാട് തെറ്റെന്ന് മുംബൈ ഇന്ത്യൻസ് അധികൃതരിൽ ഒരാൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഡൽഹി ക്യാപിറ്റൽസിനെതിരായ സീസണിലെ രണ്ടാം മത്സരത്തിൽ മുംബൈ വിജയിക്കേണ്ടതായിരുന്നു. തിലക് വർമ്മയുടെ ബാറ്റിംഗിൽ ഹാർദ്ദിക്ക് വിശ്വസിച്ചിരുന്നു. അക്സർ പട്ടേലിനെതിരെ കൂടുതൽ റൺസ് നേടേണ്ടതായിരുന്നു. എന്നാൽ വിജയിക്കാൻ കഴിയാതിരുന്നതിന് തിലക് വർമ്മയെ ഹാർദ്ദിക്ക് വിമർശിച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.