FeaturedHome-bannerNationalNews
സിവിൽ സർവീസസ് പരീക്ഷാഫലം പ്രഖ്യാപിച്ചു ; ഒന്നാം റാങ്ക് ശ്രുതി ശർമയ്ക്ക്
ന്യൂഡല്‍ഹി: 2021-ലെ യു.പി.എസ്.സി. സിവില്‍ സര്‍വീസസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ നാലു റാങ്കുകള്‍ വനിതകള്‍ നേടി.ശ്രുതി ശര്‍മയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത അഗര്‍വാള്‍, ഗമിനി സിംഗ്ല എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ നേടി. ഐശ്വര്യ വര്‍മയ്ക്കാണ് നാലാം റാങ്ക്.
ആദ്യ പത്തു റാങ്കുകളില്‍ മലയാളികളില്ല. 21-ാം റാങ്ക് നേടിയ ദിലീപ് പി. കൈനിക്കരയാണ് മലയാളികളില്‍ ഒന്നാമതെത്തിയത്.
ശ്രുതി രാജലക്ഷ്മി(25), വി. അവിനാശ് (31), ജാസ്മിന്‍ (36), ടി. സ്വാതിശ്രീ (42), സി.എസ്. രമ്യ (46), അക്ഷയ് പിള്ള (51), അഖില്‍ വി. മേനോന്‍ (66), ചാരു (76) തുടങ്ങിയവരാണ് ആദ്യ നൂറിലെ മലയാളിസാന്നിധ്യം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News