
കൊല്ലം:ചടയമംഗലത്ത് ബാറിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് സിഐടിയു തൊഴിലാളി മരിച്ചു. കലയം പാട്ടം സുധീഷ്ഭവനിൽ സുധീഷ് (35) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11-നാണ് സംഭവം.
മറ്റൊരു സിഐടിയു തൊഴിലാളി ഇടുക്കുപാറ സ്വദേശി ഷിനുവിനെ ഗുരുതരമായ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഇരുവരെയും കുത്തിയത്. സംഭവം അറിഞ്ഞെത്തിയ പോലീസ്, പ്രതി വെള്ളിമൺ നാന്തിരിക്കൽ കാക്കോലിവിള ഹൗസിൽ ജിബിനെ (44) അറസ്റ്റ് ചെയ്തു.
സംഭവത്തിൽ പ്രതിഷേധിച്ച് ബാറിനു നേരേ സിപിഎം നേതൃത്വത്തിൽ അക്രമമുണ്ടായി. വൻ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. സുധീഷ് അവിവാഹിതനാണ്. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News