KeralaNews

കൊച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളികളെ മർദ്ദിച്ച രണ്ടു സിഐടിയു പ്രവർത്തകർ പിടിയിൽ

കൊച്ചി : ഇതര സംസ്ഥാന തൊഴിലാളികളെ മർദ്ദിച്ച രണ്ടു സിഐടിയു പ്രവർത്തകർ പിടിയിൽ. കൊച്ചി കുമ്പളങ്ങിയിൽ സതീശൻ , സലിം എന്നി ചുമട്ട് തൊഴിലാളികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മർദ്ദനത്തിൽ പരിക്കേറ്റ ആസാം സ്വദേശികളായ റോഷിദുൽ ഇസ്ലാം, സഹോദരൻ ഫരിദുൾ ഇസ്ലാം എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.

കുമ്പളങ്ങിയിലെ തോലാട്ട് ഏജൻസീസ് എന്ന സിമന്‍റ് വ്യാപാര സ്ഥാപനത്തിലെ ഇതര സംസ്ഥാന തൊഴിലാളികളെയാണ് 26-ന് രാത്രി ഏഴരയോടെ സിഐടിയു യൂണിയനിൽ പെട്ട തൊഴിലാളികൾ മർദ്ദിച്ചത്. അന്നേ ദിവസം സിമന്‍റ് ഇറക്കുന്നതുമായി കടയുടമയും സിഐടിയുക്കാരും തമ്മിൽ തർക്കം നില നിന്നിരുന്നു. തുടർന്ന് കടയിലെ ജോലിക്കാരായ ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് സിമന്‍റ് ഇറക്കിയതിനെ തുടർന്ന് മർദ്ദിക്കുകയായിരുന്നു.

 

കടയുടമയായ ലിൻഡൺ മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ അടക്കം പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കി. തുടർന്ന് രണ്ട് സിഐടിയു പ്രവർത്തകരെ അറസ്റ്റു ചെയ്തു. അതേസമയം പ്രതികൾക്കു മേൽ ചുമത്തിയത് ദുർബല വകുപ്പുകൾ ആണെന്നും മർദ്ദിച്ചവർക്ക് ഒപ്പം എത്തിയവരെയും ഗൂഡാലോചന നടത്തിയവരെയും പിടികൂടണം എന്നാവശ്യവുമായി ലിൻഡൻ കോടതിയെ സമീപിച്ചിട്ടുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button