ആലപ്പുഴ: കാളാത്ത് സെന്റ് പോൾസ് പള്ളിയിലെ വികാരി സണ്ണി അറയ്ക്കലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 65 വയസായിരുന്നു. ഇന്ന് വൈകിട്ട് നാലരയോടെ പള്ളിയുടെ ആഡിറ്റോറിയത്തിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല. വൈദികനെ അടുത്തിടെ അധികൃതർ സ്ഥലം മാറ്റിയിരുന്നു. ഇതിൽ അദ്ദേഹത്തിന് മാനസിക വിഷമം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
മാരാരികുളം ചെത്തി സ്വദേശിയായ ഫാ. സണ്ണി കഴിഞ്ഞ അഞ്ചു വർഷമായി ലത്തീൻ കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള കാളാത്ത് പള്ളിയിൽ വികാരിയായിരുന്നു. അടുത്തിടെ ചേർത്തലയിലുള്ള മറ്റൊരു ആരാധനാലയത്തിലേക്ക് ഇദ്ദേഹത്തെ സ്ഥലം മാറ്റിയതായി അറിയിപ്പ് ലഭിച്ചിരുന്നു. അന്ന് മുതൽ വികാരി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News