KeralaNews

ക്രിസ്മസ് ബമ്പറടിച്ചത് കണ്ണൂരില്‍, ലഭിയ്ക്കുക 20 കോടി

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ബമ്പർ നറുക്കെടുപ്പ്ഫലം പുറത്ത്. ഒന്നാംസമ്മാനം XD 387132 എന്ന നമ്പറിനാണ്. 20 കോടി രൂപയാണ് സമ്മാനത്തുക.കണ്ണൂരിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കണ്ണൂര്‍ ചക്കരകല്ലിലെ മുത്തു ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ബംമ്പറടിച്ചത്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ആദ്യ നറുക്കെടുത്തത്. രണ്ടാംസമ്മാനം 20 പേർക്കാണ്. ഓരോരുത്തർക്കും ഒരുകോടി രൂപവീതം ലഭിക്കും.

XG 209286 XC 124583 XK 524144 XE 508599 XH 589440 XD 578394 XK 289137 XC 173582 XB 325009 XC 515987 XD 370820 XA 571412 XL 386518 XH 301330 XD 566622 XD 367274 XH 340460 XE 481212 XD 239953 XB 289525

45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. ഇത് സര്‍വകാല റെക്കോഡാണ്. അമ്പത് ലക്ഷം ടിക്കറ്റുകളാണ് പ്രിന്‍റ് ചെയ്തത്. 8.87 ലക്ഷം ടിക്കറ്റുകളുമായി പാലക്കാടാണ് വില്‍പനയില്‍ മുന്നില്‍. തിരുവോണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ബംപറാണ് ക്രിസ്മസ്–പുതുവത്സര ബംപര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker