EntertainmentKeralaNews

Chris Venugopal on his ex-wife:ഫേസ് ബുക്കില്‍ ഡി.പി ഇടാന്‍പോലും പാടില്ല,ടോക്സിക്കല്ല അതിലും വലുത്, ഞാൻ അനുഭവിച്ചത് എനിക്കെ അറിയൂ; മുൻ ഭാര്യയെ കുറിച്ച് ക്രിസ് വേണു​ഗോപാൽ

കൊച്ചി:ഏതാനും ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു നടൻ ക്രിസ് വേണു​ഗോപാലിന്റെയും നടി ദിവ്യ ശ്രീധറിന്റെയും വിവാഹം. രണ്ട് പേരുടെയും രണ്ടാം വിവാഹം ആയിരുന്നു. താരവിവാഹത്തിന് പിന്നാലെ ഇവരെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇപ്പോഴിതാ മുൻ ഭാര്യയ്ക്കും തനിക്കും ഇടയിൽ നടന്ന ചില പ്രശ്നങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ക്രിസ് വേണു​ഗോപാൽ.  

അതൊരു ടോക്സിക് റിലേഷൻ ആണെന്ന് പറയാൻ പറ്റില്ലെന്നും അതിനും മുകളിൽ ആയിരുന്നു കാര്യങ്ങളെന്നും ക്രിസ് പറയുന്നു. സോഷ്യൽ മീഡിയയിൽ തന്റെ സ്വന്തം ഫോട്ടോ ഡിപി ഇടാൻ പോലും അവകാശം ഇല്ലായിരുന്നുവെന്നും അതായിരുന്നു റൂൾ എന്നും ക്രിസ് പറയുന്നു.

“ഞങ്ങൾ ഒന്നിച്ചായിരുന്ന സമയത്ത് സോഷ്യൽ മീഡിയയിൽ എന്റെ ഒറ്റയ്ക്കുള്ള ഫോട്ടോ ഡിപി ഇടാൻ പാടില്ലായിരുന്നു.  അതായിരുന്നു റൂൾ. രണ്ടുപേർക്കും ഒരേപോലത്തെ ഡിപി മാത്രമെ പാടുള്ളൂ. അങ്ങനെ അവർ പറഞ്ഞിട്ടുണ്ടായിരുന്നു.  ഫേസ്ബുക്കിൽ ഒരു ഫ്രണ്ടിനെ ആഡ് ചെയ്യാൻ പോലും എനിക്ക് സ്വാതന്ത്ര്യം ഇല്ലായിരുന്നു.

അതിനെ ടോക്സിക് റിലേഷൻ എന്ന് പറയാൻ പറ്റില്ല. അതിലും വലുതായിരുന്നു. ഈ ഫോട്ടോ മാത്രമെ ഇടാൻ പാടുള്ളൂ, എന്തിനാണ് ഈ പോസ്റ്റിട്ടത്? അതങ്ങനെ എഴുതാൻ പാടില്ല അങ്ങനെ ഒക്കെ ചോദിക്കുമ്പോൾ ഒരു എഴുത്തുകാരൻ കൂടിയായ ഞാൻ തോറ്റുപോകും. വ്യക്തി എന്ന നിലയിലും ആർട്ടിസ്റ്റ് എന്ന നിലയിലും തോറ്റുപോകും”, എന്ന് ക്രിസ് പറയുന്നു.  

“2019ലാണ് ഞങ്ങളുടെ വിവാഹമോചനത്തിന്റെ കാര്യങ്ങൾ തുടങ്ങിയത്. കുറെ തവണ കോടതിയിൽ വിളിച്ചിട്ടും വന്നില്ല. അപ്പീൽ പിരീഡ് കഴിഞ്ഞിട്ടും വന്നില്ല. അങ്ങനെ ആകുമ്പോൾ വേണ്ട എന്നല്ലേ അർത്ഥം. പക്ഷേ ആൾക്കാർ അവരെ സിംപതി എന്ന നിലയിൽ കാണുമ്പോൾ..ഞാൻ എന്താണ് അനുഭവിച്ചതെന്ന് എനിക്കേ അറിയൂ. ആണ് പെണ്ണിനെ തല്ലിയാലും പെണ്ണ് ആണിനെ തല്ലിയാലും ആണിന്റെ ഭാ​ഗത്താണ് തെറ്റെന്നെ ഈ സമൂഹം പറയൂ. നിങ്ങൾ വിവാദങ്ങൾ ഉണ്ടാക്കിക്കോളൂ. പക്ഷേ ഞാൻ ജീവിച്ച ജീവിതം ഞാനാണ് ജീവിച്ചിട്ടുള്ളത്”, എന്നും ക്രിസ് പറഞ്ഞു. 

“ഞാൻ എപ്പോഴും തമാശയ്ക്ക് പറയുന്നൊരു കാര്യമുണ്ട്. ഞാൻ ആറടി മൂന്ന് ഇഞ്ച് പൊക്കം എന്റെ എക്സ് വൈഫ് അഞ്ച് അടി മൂന്ന് ഇഞ്ച് പൊക്കം. ഒരു അടിയുടെ വ്യത്യാസമാണ് ഞങ്ങൾ തമ്മിൽ. ആ അടി എനിക്കാണ് കൊണ്ടത്. തമാശയല്ല. കാര്യമായിട്ടാണ്. ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല”, എന്നും ക്രിസ് കൂട്ടിച്ചേർത്തു. 

സോഷ്യല്‍ മീഡിയ  ആഘോഷിക്കുകയും ചെയ്ത വിവാഹം ആയിരുന്നു നടൻ ക്രിസ് വേണു​ഗോപാലിന്‍റെയും നടി ദിവ്യ ശ്രീധറിന്‍റെതും. പത്തരമാറ്റ് എന്ന സീരിയലില്‍ ഒന്നിച്ച് അഭിനയിക്കുമ്പോഴുള്ള പരിചയമാണ് അറേഞ്ച്ഡ് വിവാഹത്തില്‍ കലാശിച്ചത് എന്നാണ് താരങ്ങള്‍ പറയുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത താര വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും ഏറെ ശ്രദ്ധനേടിയിരുന്നു. 

വിവാഹം നടക്കുന്നതിന് മുന്‍പ് നേരിട്ട പ്രതിസന്ധികള്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറയുകയാണ് ഇപ്പോള്‍  ക്രിസും ദിവ്യയും. കടുത്ത സൈബര്‍ ആക്രമണമാണ് ഇവരുടെ വിവാഹ വാര്‍ത്തകള്‍ക്ക് താഴെയും മറ്റും സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്. 

എന്നാല്‍  വിവാഹത്തിന് ശേഷം ഇത്തരം  നെഗറ്റീവ് കമന്റുകളെ കുറിച്ചും താരങ്ങള്‍ സംസാരിച്ചു. ‘ ഇങ്ങനെയൊക്കെ കമന്‍റ് വരുമെന്ന്  നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് താര ദമ്പതികള്‍ പറയുന്നു. മറ്റൊരാളുടെ ജീവിതത്തില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ട്, അവിടെ എങ്ങനെ കയറി ചൊറിയാമെന്ന് വിചാരിക്കുന്നവരോട് സഹതാപമേയുള്ളൂ. അവര്‍ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ എന്ന് ആരും പറയില്ല. ഇത് രണ്ടു ദിവസമേ ഉള്ളൂ, ഇപ്പോള്‍ തന്നെ ഡിവോഴ്‌സ് ആവും, ആര്‍ട്ടിസ്റ്റല്ലേ ഇത് എത്ര വരെ പോകനാണ് എന്നൊക്കെയായിരിക്കും കമന്‍റുകള്‍ എന്ന് ഊഹിച്ചിരുന്നതായി സിവിടിവി ലൈവിന് നല്‍കിയ അഭിമുഖത്തില്‍ ദമ്പതികള്‍ പറഞ്ഞു. 

ഇന്‍ഡസ്ട്രിയല്‍ തന്നെയുള്ള ആളുകള്‍ ദിവ്യയെ വിളിച്ച്  ‘ശരിക്കും അന്വേഷിച്ചിട്ട് തന്നെയാണോ? അയാള്‍ അത്ര ശരിയല്ല’ എന്നൊക്കെ വിവാഹം സംബന്ധിച്ച് തീരുമാനം എടുത്തപ്പോള്‍ പറഞ്ഞിരുന്നുവെന്ന് ക്രിസ് പറയുന്നു. എങ്ങനെയെങ്കിലും ഞങ്ങളുടെ കല്യാണം മുടക്കാനാണ് അവര്‍ ശ്രമിച്ചത്. ഈ കാര്യം ദിവ്യ തന്നോടും പറഞ്ഞിരുന്നതായി ക്രിസ് പറയുന്നു. 

ഞങ്ങള്‍ ഇപ്പോള്‍ കല്യാണം കഴിച്ചതിനെ പറ്റി ഒത്തിരി കുറ്റം പറയാന്‍ ആളുകള്‍ ഉണ്ടാവും. പക്ഷേ ഈ വിവാഹത്തില്‍ ഞങ്ങള്‍ ഒക്കെയാണ്, അങ്ങനെയുള്ളപ്പോള്‍ ബാക്കിയുള്ളവര്‍ക്ക് എന്താണ് പ്രശ്‌നം. കലാകരന്മാരുടെ ജീവിതത്തില്‍ എന്തൊക്കെ നടക്കുന്നു എന്ന് അറിയാന്‍ മറ്റുള്ളവര്‍ക്കാണ് താല്പര്യം, ഒരു നടി കഴുത്തില്‍ താലിയിട്ടില്ല. ഇതോടെ അവര്‍ ഡിവോഴ്‌സ് ആവുകയാണോ എന്നൊക്കെയായിരിക്കും ചോദ്യങ്ങള്‍. ഇതൊക്കെ അന്വേഷിക്കേണ്ട ആവശ്യം എന്താണെന്ന് ദിവ്യയും ചോദിക്കുന്നു. നെഗറ്റീവ് വന്നാല്‍ നേരിടാന്‍ തയ്യാറാണെന്നും പുതുദമ്പതികള്‍ പറയുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker