പാലക്കാട്: കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസ് മോഷണം പോയ സംഭവത്തില്‍ പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോയാലും ആരുമറിയില്ലെന്നായിരുന്നു ചെന്നിത്തലയുടെ പരിഹാസം.
കൊട്ടാരക്കര ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസ് അര്‍ധരാത്രി ആരോ മോഷ്ടിച്ച് കൊണ്ടുപോയിരിക്കുന്നു. ആ മോഷ്ടാവിനെ കുറിച്ച് ഇതുവരെ പോലീസിന് യാതൊരു വിവരവും ഇല്ല. മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോയാലും ഇവിടെ ആരുമറിയില്ല. എ്െന്താരു നാടാണിത്. എന്നായിരിന്നു അദ്ദേഹത്തിന്റെ ചോദ്യം.
ഐശ്വര്യ കേരള യാത്രയ്ക്ക് പാലക്കാട് തരൂരില്‍ നല്കിയ സ്വീകരണയോഗത്തിലാണ് പ്രതിപക്ഷ നേതാവ് സംസ്ഥാന സര്‍ക്കാരിനെതിരെ തുറന്നടിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News