32.5 C
Kottayam
Thursday, November 21, 2024

സൗരോ‍ർജ കരാർ നേടാൻ കൈക്കൂലി; ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ വഞ്ചനക്കേസ്

Must read

ന്യൂയോർക് : ആഗോള കോടീശ്വരൻ ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ തട്ടിപ്പിനും വഞ്ചനക്കും കേസ്. 20 വർഷത്തിനുള്ളിൽ 2 ബില്യൺഡോളർ ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ്ജ വിതരണകരാറുകൾ നേടാൻ കൈക്കൂലി ഇടപാടുകൾ നടത്തിയെന്നും ഇക്കാര്യം മറച്ചുവെച്ച് അമേരിക്കയിൽ നിക്ഷേപത്തട്ടിപ്പ് നടത്തി എന്നുമാണ് കേസ്. ഗൗതം അദാനി, ബന്ധു സാഗർ അദാനി ഉൾപ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികൾ. സൗരോർജ കരാറുകൾ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടികൾ കൈക്കൂലി നൽകിയെന്നാണ് കേസ്. 

അദാനി ഗ്രീൻ എനർജി ഇന്ത്യയിൽ സൗരോർജ കരാറുകൾ നേടാൻ കോഴ നൽകിയ വിവരം യുഎസ് നിക്ഷേപരിൽ നിന്ന് മറച്ചുവെച്ചുവെന്നാണ് കുറ്റപത്രത്തിലുള്ളത്. ന്യൂയോർക്കിൽ യുഎസ് അറ്റോർണി ഓഫീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

യുഎസ് സെക്യൂരിറ്റിസ് ആൻ്റ് എക്സ്ചേഞ്ച് കമ്മീഷനും അദാനി ഗ്രീൻ എനെർജിക്കെതിരെ അഴിമതി കുറ്റം ചുമത്തി സിവിൽ കേസും ഫയൽ ചെയ്തിട്ടുണ്ട്. അദാനി ഗ്രീൻ എനർജി യുഎസ് നിക്ഷേപകരിൽ നിന്ന് 175 മില്യൻ സമാഹരിച്ചെന്നും കുറ്റപത്രത്തിലുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ജൂനിയറായ അഭിഭാഷകയുടെ ഫോണിലേക്ക് നിരന്തരം മെസേജ്; അഭിഭാഷകനെ പട്ടാപ്പകൽ കോടതിയുടെ മുന്നിലിട്ട് വെട്ടി ഗുമസ്തൻ

ഹൊസൂര്‍: ഭാര്യയെ ശല്യപ്പെടുത്തിയ അഭിഭാഷകനെ പട്ടാപ്പകൽ കോടതിക്ക് മുന്നിൽ വച്ച് വെട്ടിപരിക്കേല്‍പ്പിച്ച് യുവാവ്. തമിഴ്നാട് ഹൊസൂരിലാണ് സംഭവം നടന്നത്. അഭിഭാഷകൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആൾക്കൂട്ടം നോക്കി നിൽക്കെ പക തീർത്ത് യുവാവ്. ഹോസൂർ കോടതിയിൽ...

വനിതാ പോലീസ് ഉദ്യോഗസ്ഥയെ വീട്ടിലെത്തി പീഡിപ്പിച്ചു; സഹപ്രവർത്തകനെതിരെ പരാതി

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന് പരാതി. ഗ്രേഡ് എസ്‌ഐ വില്‍ഫറിനെതിരെയാണ് പരാതി. ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഗ്രേഡ് എസ്‌ഐ ആണ് വില്‍ഫര്‍ സൈബര്‍ വിഭാഗത്തിലെ വനിതാ കോണ്‍സ്ട്രബിളാണ് പരാതി നല്‍കിയിരിക്കുന്നത്....

വാഗ്ദാനം ചെയ്തത് വമ്പൻ പലിശ, ഒടുവിൽ നിക്ഷേപകർക്ക് കിട്ടിയത് എട്ടിന്റെ പണി ; കാരാട്ട് കുറീസ്, നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ ഉടമകൾ മുങ്ങിയതായി പരാതി

മലപ്പുറം : സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ പൂട്ടി ഉടമകള്‍ മുങ്ങിയതായി പരാതി. വേങ്ങര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാരാട്ട് കുറീസ്, നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ എംഡി സന്തോഷ്, ഡയറക്‌ടര്‍ മുബഷീര്‍ എന്നിവരാണ് മുങ്ങിയതായി...

‘എൽഡിഎഫ് പരസ്യം ബിജെപിക്ക് ഗുണകരമായി മാറി’തുറന്ന് പറഞ്ഞ് സുപ്രഭാതം വൈസ് ചെയർമാൻ

കോഴിക്കോട് : എൽഡിഎഫിന്‍റെ വിവാദ പരസ്യം പ്രസിദ്ധീകരിച്ചതിനെതിരെ സുപ്രഭാതം പത്രത്തിന്റെ വൈസ് ചെയർമാൻ സൈനുൽ ആബിദീൻ. സുപ്രഭാതം പോലുള്ള ഒരു പത്രത്തിൽ ഇത്തരത്തിൽ ഒരു പരസ്യം വന്നത് ഖേദകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫിന്റെ...

വെള്ളത്തിന്റെ കോളി ഫോം ബാക്ടീരിയയുടെ സാന്നിധ്യം; വയനാട്ടിലെ സ്കൂൾ 25 ന് ശേഷം തുറന്നാല്‍ മതി എന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍

വയനാട് : മുട്ടിലിലെ ഡബ്ലുഒ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്ന് എഡി എമ്മിനോട് റിപ്പോര്‍ട്ട് തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ . ഉച്ചഭക്ഷണം തയാറാക്കുന്നത് സംബന്ധിച്ചുള്ള ചട്ടങ്ങളും മാനദണ്ഡങ്ങളും സ്‌കൂള്‍ അധികൃതര്‍...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.