KeralaNews

9 സംസ്ഥാനങ്ങൾക്ക് 32,500 കോടിയുടെ റെയിൽവേ വികസന പദ്ധതികളുമായി കേന്ദ്രം; കേരളം പുറത്ത്

ന്യൂഡല്‍ഹി: റെയിൽവെ വികസനത്തിന് 32,500 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റിയാണ്, റെയിൽവേ മന്ത്രാലയത്തിന്റെ ഏഴ് പദ്ധതികൾക്ക് അംഗീകാരം നൽകിയത്. ഏഴ് മൾട്ടിട്രാക്കിംംഗ്  പദ്ധതികൾക്കായി ഏകദേശം 32,500 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. റെയിൽവെ വികസനത്തിന് പൂർണമായും കേന്ദ്രസർക്കാരാണ് ധനസഹായം നൽകുക.

മൾട്ടിട്രാക്കിംഗ് പദ്ധതികൾ നിലവിൽ വരുന്നതോടെ ഇന്ത്യൻ റെയിൽവേയിലുടനീളമുള്ള ഏറ്റവും തിരക്കേറിയ സെക്ഷനുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം ലഭ്യമാക്കാനും, ട്രെയിനിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാനും, തിരക്ക് കുറയ്ക്കാനും കഴിയും. ഉത്തർപ്രദേശ്, ബിഹാർ, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ ഒമ്പത് സംസ്ഥാനങ്ങളിലെ 35 ജില്ലകളെയാണ് പദ്ധതികൾ ഉൾക്കൊള്ളുന്നത്.

പദ്ധതിയിലൂടെ ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖല 2339 കിലോമീറ്റർ വർധിപ്പിക്കും. മാത്രമല്ല, പദ്ധതി ബാധകമാവുന്ന സംസ്ഥാനങ്ങളിൽ നിന്ന് 7.06 കോടി പേർക്ക് തൊഴിൽ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഭക്ഷ്യധാന്യങ്ങൾ, രാസവളങ്ങൾ, കൽക്കരി, സിമൻറ്, ക്രൂഡ് ഓയിൽ, ചുണ്ണാമ്പുകല്ല്, ഭക്ഷ്യ എണ്ണ മുതലായ ചരക്കുകളുടെ ഗതാഗതത്തിന് അവശ്യമായ പാതകളാണിത്.

തടസ്സമില്ലാത്ത മള്‍ട്ടി-മോഡല്‍ കണക്റ്റിവിറ്റിക്കുള്ള പി.എം ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന് കീഴിലാണ് ഈ പദ്ധതികൾ വരുന്നത്. നിർദ്ദിഷ്ട പദ്ധതിയിലൂടെ ചരക്കുകളുടെയും, ട്രെയിൻ യാത്രികരുടെയും യാത്രകൾ സുഗമമാക്കാനും, നിലവിലുള്ള റെയില്‍വേ ലൈന്‍ കപ്പാസിറ്റി വര്‍ധിപ്പിക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ .

ഉത്തർപ്രദേശ്, ബിഹാർ, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ ഒമ്പത് സംസ്ഥാനങ്ങളിലെ റെയിൽവെ വികസനത്തിന് കോടികൾ ചെലവഴിക്കുമ്പോഴും കേരളത്തിലെ റെയിൽവെ വികസനം പദ്ധതിയിലില്ല.

രാജ്യത്തെ റെയിൽ ഗതാഗത സംവിധാനത്തിൽ വിപ്ലവം സൃഷ്ടിച്ച ട്രെയിനുകളായ വന്ദേഭാരത് എക്‌സ്പ്രസ് പുതിയ നിറത്തില്‍ ഒരുങ്ങുകയാണ്. അതിവേഗത്തിൽ നഗരങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയുന്ന വിധത്തിലാണ് വന്ദേ ഭാരതിന്‍റെ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ 31ാമത്തെ വന്ദേ ഭാരത് എക്സ്പ്രസും ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിൽ സജ്ജമായിരിക്കുകയാണ്. ആദ്യത്തെ ഓറഞ്ച് നിറത്തിലുള്ള വന്ദേ ഭാരത് കൂടിയാണ് ഇത്. ഓഗസ്റ്റ് 19ന് പുതിയ നിറത്തിലുള്ള വന്ദേ ഭാരത് അനാച്ഛാദനം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.

ഓഗസ്റ്റ് 19 ശനിയാഴ്ച ചെന്നൈയിലെ പ്രൊഡക്ഷൻ യൂണിറ്റിലാകും ഓറഞ്ച് വന്ദേ ഭാരതിന്‍റെ അനാച്ഛാദനം നടക്കുക. നിലവിൽ 25 വന്ദേ ഭാരത് എക്സ്പ്രസുകളാണ് സർവീസ് നടത്തുന്നത്. വിവിധ റൂട്ടുകളിൽ സർവീസ് നടത്താനായി നാല് ട്രെയിനുകൾ കൂടി സജ്ജമായിട്ടുണ്ട്. പുതുതായി പുറത്തിറങ്ങുന്ന ഓറഞ്ച് വന്ദേ ഭാരത് ഏത് റൂട്ടിലാകും സർവീസ് നടത്തുകയെന്ന് വ്യക്തമായിട്ടില്ല.

പുതിയ കളർ കോഡിലുള്ള ട്രെയിൻ ദേശീയ പതാകയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. പുതിയ വന്ദേ ഭാരത് എക്‌സ്പ്രസിന്‍റെ വാതിലുകളിലും വശങ്ങളിലും പച്ച വരകളും ഒപ്പം ഓറഞ്ച് നിറവും ഉണ്ടാകും.

നിലവിലെ വെള്ള – നീല കോംബിനേഷനിലുള്ള വന്ദേ ഭാരത് ഭംഗിയാണെങ്കിലും പൊടി പിടിക്കുന്നതാണ് നിറം മാറ്റത്തിന് പിന്നിലെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. നിറംമാറ്റുന്നതിന് കൃത്യമായ കാരണം റെയിൽവേ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഓഗസ്റ്റ് മാസം സർവീസ് ആരംഭിക്കുന്നതിനായി നാല് ട്രെയിനുകൾ കൂടി രാജ്യത്ത് സജ്ജമായിട്ടുണ്ട്. ഈ പട്ടികയിലെ 31ാമത്തെ ട്രെയിനാണ് ഓറഞ്ച് കളറിൽ പണി പൂർത്തിയാക്കിയിരിക്കുന്നത്. ചെന്നൈ – 2, പട്‌ന, ബെംഗളൂരു, എന്നിങ്ങനെ നാല് എക്‌സ്പ്രസുകളാണ് ഈ മാസം ഫ്‌ളാഗ് ഓഫ് ചെയ്യുക. അതിനിടെ കേരളത്തിൽ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്ക് പുതുതായി വന്ദേ ഭാരത് എത്തുമെന്ന് റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. പുത്തൻ വന്ദേ ഭാരത് ഏത് റൂട്ടിലാകും സർവീസ് നടത്തുകയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് രാജ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker