തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയില്‍ സര്‍ക്കാരിനെതിരെ കേസ്. രോഗിയുടെ കുടുംബമാണ് കേസ് ഫയല്‍ ചെയ്തത്.
സംസ്ഥാന സര്‍ക്കാര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി, കൊവിഡ് നോഡല്‍ ഓഫിസറായിരുന്ന ഡോ.അരുണ, ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്. ഷര്‍മദ് എന്നിവരെ എതിര്‍ കക്ഷികളാക്കിയാണു കേസ്. 84 ലക്ഷം രൂപയാണ് രോഗിയുടെ കുടുംബം നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുള്ളത്.
വീണ് പരിക്കേറ്റ അനില്‍കുമാറിനെ കൊവിഡ് ബാധിച്ചതോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിച്ചപ്പോള്‍ മുറിവില്‍ പുഴുവരിച്ചു തുടങ്ങിയിരുന്നു. മറ്റൊരു ആശുപത്രിയിലാണ് ഇദ്ദേഹത്തെ ചികിത്സിച്ചത്.