പത്തനംതിട്ട: ടയര്‍ പൊട്ടി നിയന്ത്രണംവിട്ട കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്. പെരിങ്ങമലയില്‍ ഞായറാഴ്ച രാവിലെ 11.45-ഓടെയാണ് സംഭവം. പെരിങ്ങമല സ്വദേശികളായ അല്‍ അമീന്‍ (20), മുബാറക് (16), ഷാനു (20), അപ്പു (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അപ്പുവിന്റെ സഹോദരിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി വാഹനമെടുത്ത് വീട്ടിലേക്ക് പോകുകുകയായിരുന്നു ഇവര്‍. പെരിങ്ങമല റേഷന്‍ കടയ്ക്ക് സമീപത്തെ വളവില്‍വെച്ച് കാറിന്റെ മുന്‍വശത്തെ ടയര്‍ പൊട്ടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട കാര്‍ റോഡിന് താഴെയുള്ള വീടിന് മുകളിലേക്ക് മറിഞ്ഞു.
ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ പുറത്തെടുത്തത്. തുടര്‍ന്ന് ആംബുലന്‍സില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. സാരമായി പരിക്കേറ്റ അല്‍ അമീനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പത്തനംതിട്ട പോലീസ് സ്ഥലത്തെത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News