24.4 C
Kottayam
Sunday, September 29, 2024

കാർ തടഞ്ഞുനിർത്തി ആക്രമണം: സഹോദരങ്ങൾ അറസ്റ്റിൽ

Must read

കോട്ടയം : കാറിൽ വരികയായിരുന്ന മധ്യവയസ്കനെയും, ഇയാളുടെ സ്ഥാപനത്തിലെ മാനേജരെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ ചേർപ്പുങ്കൽപാലം ഭാഗത്ത് ആരം പുളിക്കൽ വീട്ടിൽ അനീഷ് മാത്യു (47), ഇയാളുടെ സഹോദരനായ അജീഷ് മാത്യു (41) എന്നിവരെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം വൈകിട്ട് 5:30 മണിയോടുകൂടി കാറിൽ വരികയായിരുന്ന ചേർപ്പുങ്കൽ സ്വദേശിയായ മധ്യവയസ്കനെയും, ഇയാളുടെ സ്ഥാപനത്തിലെ മാനേജരെയും ചേർപ്പുങ്കൽ പാലത്തിന് സമീപം വച്ച് വണ്ടി തടഞ്ഞു നിർത്തി മധ്യവയസ്കനെ ചീത്ത വിളിക്കുകയും, മർദ്ധിക്കുകയും,

കഴുത്തിൽ ഉണ്ടായിരുന്ന ആറ് പവൻ തൂക്കം വരുന്ന സ്വർണമാല തട്ടിയെടുക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച മാനേജരെ ഇവർ മർദ്ദിക്കുകയും, മുഖത്തിനിട്ട് പലപ്രാവശ്യം തൊഴിക്കുകയുമായിരുന്നു. ഇതിൽ ഇയാൾക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തു. മധ്യവയസ്കന്റെ ബന്ധുകൂടിയായ അനീഷിനും,അജീഷിനും കുടുംബപരമായ പ്രശ്നത്തിന്റെ പേരിൽ മധ്യവയ്സ്കനോട് മുൻവിരോധം നിലനിന്നിരുന്നു.

ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ മധ്യവയസ്കനെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിൽ ഇവരെ പിടികൂടുകയുമായിരുന്നു.

കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ സതികുമാർ, എസ്.ഐ മാരായ സൗമ്യൻ വി.എസ്, ബിജു ചെറിയാൻ, സി.പി.ഓ മാരായ ഗ്രിഗോറിയസ് ജോസഫ്, അഷറഫ് ഹമീദ്, സുനിൽകുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week