മൂവാറ്റുപുഴ : നിയന്ത്രണം വിട്ട കാര്‍ വെയിറ്റിംഗ് ഷെഡിലേയ്ക്ക് പാഞ്ഞുകയറി . കക്കടാശേരി- കാളിയാര്‍ റോഡില്‍ പുളിന്താനം മാവുടിക്കവലയിലായിരുന്നു അപകടം.നിയന്ത്രണം വിട്ട കാര്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്കു പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഭിത്തി ഇടിഞ്ഞതോടെ കാത്തിരിപ്പു കേന്ദ്രത്തിന്റെ മേല്‍ക്കൂരയും കാറിനു മീതെ പതിച്ചു.
കാത്തിരിപ്പുകേന്ദ്രം ഇടിയുന്നതു ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ കാറിലുള്ളവരെ ഉടന്‍ പുറത്തിറക്കിയതിനാല്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. കാത്തിരിപ്പുകേന്ദ്രത്തില്‍ ആളില്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. റോഡരികിലിരുന്ന ബൈക്കും ഇടിച്ചുതെറിപ്പിച്ചു. നവജാത ശിശുവിനെയും അമ്മയെയും മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ നിന്നു പൈങ്ങോട്ടൂരിലെ വീട്ടിലേക്കു കൊണ്ടുപോയതാണ് കാര്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News