ആലപ്പുഴ: ദേശീയപാതയില്‍ ചേര്‍ത്തലയിലുണ്ടായ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു. കാറും മിനി ബസുമാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന കോടംതുരുത്ത് മാതൃകാ മന്ദിരം അംബിക (60) ആണ് മരച്ചത്. പരിക്കേറ്റ രണ്ടു പേരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം ഭാഗത്തേക്ക് പോയ മിനി ബസും എതിര്‍ ദിശയില്‍വന്ന കാറും കൂട്ടിയിടിച്ചുവെന്ന് ദൃക്ഷാസിക്ഷള്‍ പറഞ്ഞു. ദേശിയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന ഭാഗത്താണ് അപകടമുണ്ടായത്. രണ്ടുവരി പാതയില്‍ ഒരുവരിയിലൂടെ മാത്രമാണ് വാഹനങ്ങള്‍ കടത്തിവിട്ടിരുന്നത്. എന്നാല്‍ ഇതറിയാതെ എത്തിയ കാറാണ് അപകടത്തില്‍പ്പെട്ടത്. ദേശിയ പാത നിര്‍മ്മാണം ആരംഭിച്ചതിനു ശേഷം ചേര്‍ത്തല ഭാഗത്ത് അപകടങ്ങള്‍ തുടര്‍കഥയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News