ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തും മാര്‍ക്ക് ദാനം; കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മാര്‍ക്ക് ദാനമേളയില്‍ വിജയിച്ചത് 500 പേര്‍
കോട്ടയം: എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനവിവാദത്തിന് പിന്നാലെ മറ്റൊരു മാര്‍ക്ക് ദാനം കൂടി വിവാദമാകുന്നു. 2012ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നടത്തിയ മാര്‍ക്ക് ദാന മേളയുടെ രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 500 കുട്ടികള്‍ക്ക് ഈ മാര്‍ക്ക് ദാനം വഴി ബി.ടെക് പരീക്ഷ ജയിക്കാനായെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏതെങ്കിലും ഒരു പേപ്പര്‍ തോറ്റതുകാരണം ബി.ടെക്. ബിരുദം കിട്ടാതെ പോയവര്‍ക്ക് പരമാവധി 20 മാര്‍ക്കുവരെ നല്‍കിയാണ് കാലിക്കറ്റ് ജയിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. എട്ടു സെമസ്റ്ററുകളില്‍ ഏതെങ്കിലും വിഷയത്തില്‍ ഒരു പേപ്പറില്‍ തോറ്റവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചുവെന്നും സൂചനയുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയില്‍ അക്കാദമിക് കൗണ്‍സില്‍ പാസാക്കിയ നിര്‍ദ്ദേശം സിന്‍ഡിക്കേറ്റ അനുവദിക്കുകയായിരുന്നു. എന്നാല്‍, എംജിയില്‍ കൗണ്‍സിലില്‍ ഇരിക്കുന്ന വിഷയത്തിലെ ഫയല്‍ ഇരിക്കുന്നതേയുള്ളു.
കാലിക്കറ്റില്‍ 2008 മുതല്‍ മാത്രം ബാധകമാകുന്നതാണ് ഉത്തരവന്ന് നിഷ്‌കര്‍ഷിച്ചുവെങ്കില്‍ ഇപ്പോള്‍ എംജിയില്‍ ഏതുവര്‍ഷംവരെ ബാധകമെന്ന് ഉത്തരവില്‍ പറയുന്നില്ലെന്നത് ശ്രദ്ധേയമാണ്. സമാനമായി സിലബസ് മാറിയപ്പോള്‍ മുന്‍പ് തോറ്റവരെയും സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ എംജിയില്‍ ബി.ടെക് കോഴ്സ് സാങ്കേതിക സര്‍വകലാശാലയ്ക്ക് വിട്ടപ്പോഴുണ്ടായ സാഹചര്യമെന്നാണ് മാധ്യമറിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.