കണ്ണൂർ : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ വ്യവസായി അറസ്റ്റിൽ. വ്യവസായി ഷറാറ ഷറഫുദ്ദീനാണ് അറസ്റ്റിലായിരിക്കുന്നത്. സംഭവത്തിൽ പതിനഞ്ചുകാരിയുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയുടെ സഹോദരിയും ഭർത്താവും ചേർന്ന് പെൺകുട്ടിയെ വ്യവസായിയുടെ അടുത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇവിടെ നിന്ന് ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. വീട്ടിൽ തിരിച്ചെത്തിയ കുട്ടി അമ്മയോട് വിവരം പറഞ്ഞു. തുടർന്ന് ധർമ്മടം പോലീസ് സ്‌റ്റേഷനിൽ ഇവർ പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഷറഫുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തത്.
അമ്മയുടെ സഹോദരി ഭർത്താവ് പീഡിപ്പിക്കാൻ ശ്രമിച്ചതായും കുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇതേത്തുടർന്ന് സഹോദരി ഭർത്താവിനെ കതിരൂർ പോലീസ് അറസ്റ്റ് ചെയ്തു./
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News