News
ഇന്ധനവില വര്‍ധനവിനെതിരെ കാളവണ്ടിയില്‍ കയറി പ്രതിഷേധം; വണ്ടി തകര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകര്‍ക്കും പരിക്ക്
മുംബൈ: ഇന്ധന വിലവര്‍ധനവിനെതിരായി പ്രതിഷേധിക്കുന്നതിനിടെ കാളവണ്ടി തകര്‍ന്ന് റോഡിലേയ്ക്ക് വീണ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്ക്. മുംബൈയില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. ഇന്ധന വിലവര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിഷേധിക്കുന്നതിനിടയിലാണ് കാളവണ്ടി പൊടുന്ന തകര്‍ന്നത്. നേതാക്കളും പ്രവര്‍ത്തകരും അടക്കം ഇരുപതോളം പേര്‍ കയറിയതോടെ ഭാരകൂടുതല്‍ മൂലം കാളവണ്ടി തകരുകയായിരുന്നു. പ്ലക്കാര്‍ഡുകളും ഗ്യാസ് സിലിണ്ടറും അടക്കമുള്ളവയുമായി കാളവണ്ടിയില്‍ കയറിനിന്നായിരുന്നു പ്രതിഷേധം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News