ഊട്ടി: ഭക്ഷണ സാധനമാണെന്ന് കരുതി പന്നിപ്പടക്കം കടിച്ച് നാക്ക് രണ്ടായി മുറിഞ്ഞ കാട്ടുപോത്ത് അവശനിലയില്‍. കുനൂരിലാണ് സംഭവം. രണ്ടു ദിവസം മുന്‍പു വെല്ലിങ് ടണിലെ സൈനിക കേന്ദ്രത്തില്‍ ചുറ്റിത്തിരിഞ്ഞ കാട്ടുപോത്തിനെ കണ്ടെത്തി ചികിത്സ നല്‍കാനുള്ള ശ്രമത്തിലാണു വനംവകുപ്പ്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കുനൂരിലും സമീപ പ്രദേശങ്ങളിലുമായി ആറു കാട്ടുപോത്തുകള്‍ സമാന സംഭവങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് മസിനഗുഡിയില്‍ ആനയുടെ ചെവിയില്‍ തീപ്പന്തം എറിഞ്ഞ് ആന ചരിഞ്ഞ സംഭവം ഉണ്ടായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News