InternationalNews

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണ് പൗണ്ട്; നിക്ഷേപകര്‍ കൂട്ടത്തോടെ യുകെ വിടുന്നു;ബ്രിട്ടന്‍ തകർച്ചയിലേക്ക്?

ലണ്ടന്‍: യു കെ ബോണ്ടുകകാലിടറിയതോടെ പഴയ ലിസ് ട്രസ്സ് കാലഘട്ടത്തിന്റെ ഓര്‍മ്മകളിലേക്ക് പായുകയാണ് ബ്രിട്ടീഷുകാര്‍. വായ്പ ചെലവ് വര്‍ദ്ധിക്കുകയും പൗണ്ടിന്റെ മൂല്യം ഇടിയുകയും ചെയ്തതോടെയായിരുന്നു ലിസ്സിന്റെ കാലത്തെ പ്രതിസന്ധി രൂക്ഷ്മായത്.

ഊര്‍ജ്ജ പ്രതിസന്ധിയിലും മറ്റുമായി സാധാരണക്കാരെ സഹായിക്കാനായി പണം ചെലവഴിക്കുന്നതിനിടയില്‍ മറ്റൊരു 45 ബില്യന്‍ പൗണ്ടിന്റെ നികുതി ഇളവുകള്‍ കൂടി കൊണ്ടു വന്നതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ഇത് നിക്ഷേപകരെ ബ്രിട്ടനില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു.

സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. സര്‍ക്കാര്‍ ബ്ണ്ടുകള്‍ക്ക് നല്‍കേണ്ടുന്ന തുക വര്‍ദ്ധിച്ചു വരികയാണ്. വീണ്ടും നികുതി വര്‍ദ്ധിപ്പിക്കുകയോ പൊതു ചെലവുകള്‍ കുറയ്ക്കുകയോ ചെയ്യാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത് എന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ബോണ്ട് യീല്‍ഡ് എന്ന് സാങ്കേതികമായി പറയുന്ന, ബോണ്ടില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നല്‍കുന്ന തുക എല്ല പ്രധാന സമ്പദ് വ്യവസ്ഥകളിലും ഉയര്‍ന്ന് വരികയാണ്. എന്നാല്‍, അവിടങ്ങളിലെല്ലാം ഇത് ആ രാജ്യങ്ങളിലെ കറന്‍സിയുടെ മൂല്യം ഉയര്‍ത്തുമ്പോള്‍ ബ്രിട്ടനില്‍ പൗണ്ടിന്റെ മൂല്യം കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരിക്കുകയാണ്.

ബ്രെക്സിറ്റും അതിനെ തുടര്‍ന്ന് ഏറെക്കാലം ഉണ്ടായ രാഷ്ട്രീയ അസ്ഥിരതകളുമെല്ലാം ബ്രിട്ടനെ ഒരു നിക്ഷേപക സൗഹാര്‍ദ്ദ രാജ്യം എന്ന പദവിയില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നു. ലിസ് ട്രസ്സിന്റെ ബജറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തം അത് ഒന്നു കൂടി ബലപ്പെടുത്തുകയും ചെയ്തു. കുറഞ്ഞ വളര്‍ച്ചാ നിരക്കും വര്‍ദ്ധിച്ചു വരുന്ന പൊതു കടവും ഒപ്പം പിടികിട്ടാതെ കളിക്കുന്ന പണപ്പെരുപ്പവുമെല്ലാം ബ്രിട്ടനെ വല്ലാതെ വലയ്ക്കുകയാണിപ്പോള്‍.

യു കെയുടെ പൊതുധനം മറ്റു പല വികസിത രാജ്യങ്ങളിലേതിനേക്കാള്‍ അപകടകരമായ അവസ്ഥയിലാണെന്നാണ് ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സിബിലിറ്റി പറയുന്നത്. ബ്രിട്ടന്റെ ബോണ്ടുകള്‍ ഏറെയും വിദേശ നിക്ഷേപകരുടെ കൈവശമാണ്. മാത്രമല്ല, രാജ്യത്ത് പലപ്പോഴും കറന്റ് അക്കൗണ്ട് കമ്മിയും ഉണ്ടാകാറുണ്ട്. ഇത് വിപണിയുടെ സ്വഭാവം പെട്ടെന്ന് മാറാന്‍ ഇടയാക്കിയേക്കും എന്നും അവര്‍ പറയുന്നു.

സാമ്പത്തിക രംഗം അടിമുടി കുഴഞ്ഞു മറിഞ്ഞതോടെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ചൈനീസ് സന്ദര്‍ശനം റദ്ദാക്കണമെന്ന ആവശ്യത്തിന് ശക്തി കൂടി. ഇതുപോലൊരു അവസ്ഥയില്‍, ഈ വാരാന്ത്യത്തില്‍ നടത്താന്‍ ഇരുന്ന സന്ദര്‍ശനം റേേദ്ദക്കണമെന്നാണ് ടോറികളും ലിബറല്‍ ഡെമോക്രാറ്റുകളും ആവശ്യപ്പെടുന്നത്. പൗണ്ട് സ്റ്റെര്‍ലിംഗിന്റെ വില കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരിക്കുകയാണ്.

ചില സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറയുന്നത് ലിസ് ട്രസ്സിന്റെ കാലത്ത് ഉണ്ടായതിനേക്കാള്‍ വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ എന്നാണ്. 1976 -ല്‍ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ അന്താരാഷ്ട്ര നാണയ നിധിയുടെ സഹായം തേടിയതുമായിപോലും പലരും ഇന്നത്തെ സാഹചര്യത്തെ താരതമ്യം ചെയ്യുന്നുണ്ട്. അതേസമയം, ഇത്രയും പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പോലും ജനപ്രതിനിധി സഭയില്‍ ഒരു അടിയന്തിര ചോദ്യത്തിന് ഉത്തരം പറയാന്‍ ചാന്‍സലര്‍ എത്തിയില്ല. പകരം തന്റെ ഡെപ്യൂട്ടിയെ അയയ്ക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker