കൽപ്പറ്റ: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ സുൽത്താൻ ബത്തേരി എസ് ഐയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സുൽത്താൻ ബത്തേരി എസ് ഐ സാബു സി എമ്മിനെതിരെ വിജിലൻസിന് നേരത്തെ തന്നെ പരാതി കിട്ടിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഇന്നലെ സാബുവിന് കയ്യോടെ പിടിവീണത്. 40,000 രൂപയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
തന്‍റെ സ്റ്റേഷൻ പരിധിയിലെ ഒരു കേസിലെ പ്രതിയിൽ നിന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് എസ് ഐ പിടിയിലായത്. കേസിലെ പ്രതി തന്നെയാണ് വിജിലൻസിന് പരാതി നൽകിയത് ko. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് 40000 രൂപയുടെ കൈക്കൂലി കയ്യിലിരിക്കെ എസ് ഐയെ അറസ്റ്റ് ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News