Home-bannerKeralaNews
ഒന്നര വയസുകാരന്റെ മൃതദേഹം കടലിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്, കൊന്നത് അഛനോ അമ്മയോ എന്ന് അന്വേഷണം
കണ്ണൂർ: തയ്യിൽ കടപ്പുറത്ത് ഒന്നര വയസായ കുട്ടി മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. കേസിൽ നിർണായക വഴിത്തിരിവ് ഉണ്ടാകുമെന്ന് സൂചന നൽകി പോലീസ്. കൊല നടത്തിയത് കുട്ടിയുടെ അഛനാണെന്ന് അമ്മ മാെഴി നൽകിയിരുന്നു. എന്നാൽ അമ്മയുടെ മൊഴി പൂർണ്ണമായും വിശ്വാസത്തിൽ എടുത്തിട്ടില്ലെന്ന് പോലീസ്. അഛൻ പ്രണവിനെ മൊഴിയിലെ വസ്തുതകൾ കൂടി പരിശോധിക്കേണ്ടതുണ്ട് എന്ന് പോലീസ് .
കൊലപാതകത്തിൽ അമ്മ ശരണ്യയ്ക്ക് പങ്കുണ്ടെന്നാണ് പ്രണവിന്റ മൊഴി.
ഫോറൻസിക് പരിശോധനാഫലം കൂടുതൽ വ്യക്തത നൽകുമെന്നും പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News