26.1 C
Kottayam
Monday, October 14, 2024

ബോംബ് ഭീഷണി; ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡൽഹിയിലേക്ക് തിരിച്ചുവിട്ടു

Must read

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. മുംബൈയിൽ നിന്നും ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് നേരെയാണ് ബോംബ് ഭീഷണിയെത്തിയത്. സംഭവത്തെ തുടർന്ന് വിമാനം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.

പുലർച്ചെ രണ്ട് മണിയോടെയാണ് ഭീഷണിയെത്തിയത്. പറന്നുയർന്ന വിമാനം ഉടൻ തന്നെ ഡൽഹി വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷക്ക് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകഴിഞ്ഞതായും അധികൃതർ കൂട്ടിച്ചേർത്തു.

ന്യൂയോർക്കിലേക്കുള്ള വിമാനത്തിൽ ബോംബുള്ളതായി മുംബൈ വിമാനത്താവളത്തിന് എക്‌സിലൂടെയാണ് സന്ദേളം ലഭിച്ചത്. സന്ദേശം ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറുകയും വിമാനം ഡൽഹിയിൽ ഇറക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അത്തോളിയിൽ സ്വകാര്യ ബസുകൾ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് അപകടം; നാലുപേരുടെ നില ഗുരുതരം,നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് : അത്തോളി കോളിയോട് താഴത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കുണ്ട്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുറ്റ്യാടി ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ബസും...

സംസ്ഥാനത്ത് മഴ കനക്കും, 4 ജില്ലകളിൽ അതിശക്ത മഴയ്ക്ക് സാധ്യത;ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ കടുപ്പിച്ചു. നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മധ്യ, വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച്...

വെറും 12000 രൂപയ്ക്ക് ലാപ്‌ടോപ്പ്;ഞെട്ടിച്ച്‌ അംബാനി

മുംബൈ: ഉത്സവ സീസണുകൾ അടുക്കുമ്പോൾ ഉപയോക്താക്കളെ ആകർഷിക്കാൻ വമ്പൻ ഓഫറുകളുമായി എത്താൻ അംബാനിയുടെ റിലയൻസ് ഒരിക്കലും മറക്കാറില്ല. ഇത്തവണത്തെ ദീപാവലിക്ക് പതിവ് തെറ്റിക്കാതെ ഉപയോക്താക്കളുടെ കണ്ണ് തള്ളിക്കുന്ന സമ്മാനവുമായി എത്തിയിരിക്കുകയാണ് റിലയൻസ് ജിയോ....

വിജയദശമി ദിനത്തിൽ ഔദ്യോഗിക വാഹനവും പോലീസ് വാഹനവും പൂജിച്ച് മന്ത്രി കടന്നപ്പള്ളി

കണ്ണൂർ; വിജയദശമി ദിനത്തിൽ ഔദ്യോഗികവാഹനവും പോലീസ് വാഹനവും പൂജിച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. കണ്ണൂരിലെ വീട്ടിൽ വച്ചാണ് മന്ത്രിയുടെ പൂജ. ഔദ്യോഗിക വാഹനത്തിനും അകമ്പടി വാഹനമായ പോലീസ് വീഹനത്തിനുമാണ് പൂജ നടത്തിയത്. എല്ലാ വർഷവും...

പരിഷ്‌കൃത സമൂഹത്തില്‍ ലൈംഗികാഭിലാഷങ്ങള്‍ തൃപ്തിപ്പെടുത്താന്‍ മറ്റെവിടെ പോകും; സ്ത്രീധനക്കേസ് റദ്ദാക്കി അലഹബാദ് ഹൈക്കോടതി

അലഹബാദ്:ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നം മൂലമാണ് സ്ത്രീധനക്കേസ് നല്‍കിയതെന്ന നിഗമനത്തില്‍ യുവാവിനെതിരായ കേസ് റദ്ദാക്കി അലഹബാദ് ഹൈക്കോടതി. ഒരു വ്യക്തി തന്റെ ശാരീരികവും ലൈംഗികവുമായ പ്രേരണകളെ തൃപ്തിപ്പെടുത്താനായി എവിടെ പോകാനാണെന്നും കോടതി ചോദിച്ചു. ലൈംഗിക ബന്ധവുമായി...

Popular this week