CrimeNationalNewsNews

ബ്ലൂടൂത്ത് ചെരിപ്പിട്ട് എത്തി കോപ്പിയടിക്കാന്‍ ശ്രമം; അഞ്ചുപേര്‍ അറസ്റ്റില്‍

ബികനീർ:രാജസ്ഥാനിൽ പരീക്ഷയെഴുതാനായി ബ്ലൂടൂത്ത് ഘടിപ്പിച്ച ചെരുപ്പും ധരിച്ചെത്തിയ അഞ്ച് പേർ പോലീസ് പിടിയിലായി. അറസ്റ്റിലായവരിൽ മൂന്ന് പേർ അധ്യാപക യോഗ്യതാ പരീക്ഷയ്ക്ക് (REET- രാജസ്ഥാൻ എലിജിബിളിറ്റി എക്സാമിനേഷൻ ഫോർ ടീച്ചേഴ്സ്) എത്തിയവരാണ്. എന്നാൽ ഇത്തരത്തിലുള്ള അട്ടിമറി സാധ്യതകൾ മുന്നിൽകണ്ട് റീറ്റ് പരീക്ഷ നടക്കുന്ന പ്രദേശത്ത് സർക്കാർ ഇന്റർനെറ്റ് സേവനം നിർത്തലാക്കിയിരുന്നു.

ഞായറാഴ്ചയാണ് സംസ്ഥാനത്തുടനീളം കടുത്ത സുരക്ഷാ നടപടികളോടെ പരീക്ഷ നടന്നത്. ബ്ലൂടൂത്ത് ഉപകരണം ചെരുപ്പുകൾക്കിടയിൽ ഒളിപ്പിച്ചാണ് പിടിയിലായ വിദ്യാർഥികൾ പരീക്ഷയ്ക്കെത്തിയത്. ഇവരിൽ മൂന്ന് പേർ പരീക്ഷ എഴുതാനായി എത്തിയ വിദ്യാർഥികളും മറ്റ് രണ്ടുപേർ പരീക്ഷയിൽ കൃത്രിമം കാണിക്കുന്നതിന് സഹായിക്കാനെത്തിയവരുമാണെന്ന് രാജസ്ഥാൻ പോലീസ് വ്യക്തമാക്കി.

എന്നാൽ, പരീക്ഷ തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുൻപുതന്നെ സർക്കാർ പരീക്ഷ നടക്കുന്ന സ്ഥലങ്ങളിൽ മൊബൈൽ ഇന്റർനെറ്റും എസ്.എം.എസ് സർവീസുകളും നിർത്തലാക്കിയിരുന്നു. സംസ്ഥാനത്ത് 16 ജില്ലകളിലാണ് സർക്കാർ ഇത്തരത്തിൽ മൊബൈൽ സേവനങ്ങൾ നിർത്തലാക്കിയത്

സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷകളിലൊന്നായ REETപരീക്ഷയിൽ 16 ലക്ഷം ഉദ്യോഗാർഥികളാണ് പങ്കെടുത്തത്. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഒഴിവുള്ള 31000 അധ്യാപക തസ്തികകളിൽ നിയമനം നടത്തുക ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker