CrimeKeralaNewsTrending

ഓണ്‍ലൈന്‍ സെക്‌സ്‌സൈറ്റില്‍ നിന്നും നമ്പറെടുത്ത് യുവതികളുടെ മുറിയിലെത്തി,ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന ബ്ലൂ ബ്ലാക്ക് മെയിലും കവര്‍ച്ചയും,കൊച്ചിയില്‍ നാലംഗസംഘം പിടിയില്‍

കൊച്ചി: ഇന്നലെ രാത്രിയോടെ നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലില്‍ നിന്നാണ് നാലുപേരടങ്ങുന്ന കവര്‍ച്ച സംഘത്തെ എറണാകുളം സെന്‍ട്രല്‍ ഇന്‍സ്‌പെക്ടര്‍ കെ പി ടോംസണ്‍ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.മലപ്പുറം പൊന്നാനി പുതുപൊന്നാനി ആലിക്കുട്ടിന്റെ വീട് ഹിലര്‍ ഖാദര്‍ (29), ആലപ്പുഴ തുറവൂര്‍ വടശ്ശേരിക്കരി വീട്ടില്‍ ജോയല്‍ സിബി(22), മുളവുകാട് മാളിയേക്കല്‍ വീട്ടില്‍ മാക്‌സ്വെല്‍ ഗബ്രിയേല്‍(25),
കണ്ണൂര്‍ പയ്യാവൂര്‍ പൈസ ഗിരി ആക്കല്‍ വീട്ടില്‍ റെന്നി മത്തായി(37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീ ലാല്‍ജിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് പ്രതികളെ പിടികൂടാനുള്ള പദ്ധതി ഒരുക്കിയത് ഇന്നലെ ഉച്ചയോടുകൂടി മുംബൈ സ്വദേശികളായ രണ്ടു സ്ത്രീകള്‍ ഹോട്ടലില്‍ മുറിയെടുത്തിരുന്നു.ഇവരെ ലൊക്കാന്റോ ഓണ്‍ലൈന്‍ സെക്‌സ് സൈറ്റില്‍ നിന്നും മ്പറെടുത്ത് ബന്ധപ്പെട്ട ശേഷം വൈകിട്ട് അഞ്ച് മണിയോടെ കൂടി പ്രതികളായ മാക്‌സ്വെല്‍, ജോയല്‍ എന്നിവര്‍ പരാതിക്കാരിയും ചേച്ചിയും താമസിക്കുന്ന റൂമില്‍ അതിക്രമിച്ച് കയറി റൂം പൂട്ടിയിട്ടു അതിനുശേഷം അവരുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ കുറെ പെണ്‍കുട്ടികളുടെ ഫോട്ടോ കാണിച്ച് ഇവര്‍ എവിടെ എന്ന് അന്വേഷിച്ചു. ഇവര്‍ ക്രൈംബ്രാഞ്ച് പോലീസ് ആണെന്നാണ് പരാതികാരിയോട് പറഞ്ഞത് തുടര്‍ന്ന് റൂമില്‍ കഞ്ചാവ് ഉണ്ടോ എന്ന് ചോദിച്ചു കൊണ്ട് റൂം മൊത്തത്തില്‍ പരിശോധിച്ചു അതിനുശേഷം അവര്‍ ഫോണ്‍ ചെയ്തതനുസരിച്ച് പ്രതികളായ റെന്നിയും, ഹിലറും റൂമിലെത്തി. വന്ന വഴി ഇവര്‍ പരാതിക്കാരിയെയും ചേച്ചിയെയും മര്‍ദ്ദിക്കുകയായിരുന്നു അതിനുശേഷം ഇവരുടെ ഫോണുകള്‍ തട്ടിപ്പറിച്ച് വാങ്ങുകയും ഇവരുടെ കൈയിലുണ്ടായിരുന്ന 20,000 രൂപയോളം കവര്‍ച്ച ചെയ്യുകയും ചെയ്തു. അതിനുശേഷം
ഇവരെ നഗ്‌നരാക്കി മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് ഈ വീഡിയോകള്‍ സോഷ്യല്‍ മീഡിയയ്ക്കും പരാതിക്കാരുടെ വീടുകളിലേക്കും അയക്കും എന്നും മറ്റും പറഞ്ഞു ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ ആവശ്യപ്പെട്ടു, തുടര്‍ന്ന് ഇവര്‍ ഹോട്ടല്‍ മാനേജരെ പോലീസ് ആണെന്ന് പറഞ്ഞ് റൂമിലേക്ക് വിളിച്ചു വരുത്തി നിങ്ങള്‍ക്ക് എതിരെയും കേസെടുക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി. വിവരം അറിഞ്ഞ എസിപി ലാല്‍ജിയുടെ
നിര്‍ദേശിച്ചതനുസരിച്ച് പോലീസ് സംഘം ഉടന്‍ അവിടെ എത്തി. പോലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് ഹോട്ടല്‍ അധികൃതര്‍ പോലും ഇവര്‍ യഥാര്‍ത്ഥ പോലീസ് അല്ല എന്ന് അറിയുന്നത്. ഇതുപോലുള്ള കുറ്റകൃത്യങ്ങള്‍ ഇവര്‍ ഇതിനുമുമ്പും ചെയ്തതായി പൊലീസ് സംശയിക്കുന്നു.നഗരത്തിലുള്ള ഓണ്‍ലൈന്‍ പെണ്‍വാണിഭത്തെ കുറിച്ചും ഇതുപോലുള്ള കവര്‍ച്ചയെ കുറിച്ചും പോലീസ് കൂടുതല്‍ അന്വേഷിക്കുന്നുണ്ട്…

അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജി സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെപി തോംസണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ജിന്‍സണ്‍ ഡൊമിനിക്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ജോസഫ്, അരുള്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഇ. എം. ഷാജി, മനോജ് കുമാര്‍, എബി സുരേന്ദ്രന്‍, ഷമീര്‍, ബിന്ദു ഒ.എം. സിവില്‍ പോലീസ് ഓഫീസറായ ജിജോ എന്നിവരാണ് ഉണ്ടായിരുന്നത് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker