ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ മാസ്‌ക് ധരിക്കാതെ ബി.ജെ.പി പ്രവര്‍ത്തകര്‍. എന്നാല്‍ ഇതേക്കുറിച്ച് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ വിചിത്രമായ മറുപടിയാണ് ബി.ജെ.പി അനുയായി പറഞ്ഞത്.
കൊറോണ വൈറസിനെ സൂര്യരശ്മികള്‍ കൊലപ്പെടുത്തുമെന്നായിരുന്നു പ്രവര്‍ത്തകന്റെ പ്രതികരണം. ഏപ്രില്‍ ആദ്യവാരമായിരുന്നു ബംഗാളിലെ കൂച്ച് ബീഹാറില്‍ മോദിയുടെ റാലി. ബി.ജെ.പി പ്രവര്‍ത്തകന്റെ പറഞ്ഞ മറുപടി ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ലല്ലന്‍ടോപ് റിപ്പോര്‍ട്ടറാണ് പ്രധാനമന്ത്രിയുടെ റാലിക്കിടെ മാസ്‌ക് ധരിക്കാത്ത പ്രവര്‍ത്തകരോട് സംഭവം ആരാഞ്ഞത്. ‘ഞാന്‍ സൂര്യന് കീഴില്‍ ഇരിക്കും. കൊറോണ വൈറസിനെ അത് ഇല്ലാതാക്കും. എനിക്ക് കൊറോണ വൈറസിനെ പേടിയില്ല.
സൂര്യപ്രകാശം ഏല്‍ക്കുമ്ബാേള്‍ ശരീരം വിയര്‍ക്കും, ഇതോടെ കൊറോണ വൈറസ് നിങ്ങളെ തൊടില്ല. ഇതാണ് എന്റെ വിശ്വാസം, അതിനാല്‍ ഞാന്‍ മാസ്‌ക് ധരിക്കില്ല’ -പ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞു.
ദ ലല്ലന്‍ടോപ്പ് ചാനല്‍തന്നെ വിഡിയോ യു ട്യൂബില്‍ പങ്കുവെക്കുകയായിരുന്നു. ഒരുലക്ഷത്തിലധികം പേരാണ് വിഡിയോ ഇതുവരെ കണ്ടത്. ബി.ജെ.പി അനുയായിയുടെ വിചിത്രമായ വാദത്തിനെതിരെ നിരവധിപേര്‍ പ്രതികരണവുമായെത്തി.