ബംഗളൂരു: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കോടതി നാല് ദിവസത്തെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിട്ടു. നാല് ദിവസം കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യം സിറ്റി സിവില്‍ കോടതി അംഗീകരിക്കുകയായിരുന്നു. കോടതിയില്‍ നിന്നും ബിനീഷിനെ ഇഡിയുടെ സോണല്‍ ഓഫീസില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്യുമെന്നാണ് വിവരം.
കേസുമായി ബന്ധപ്പെട്ട് ഇന്ന് ബംഗളൂരുവിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷമാണ് ബിനീഷിന്റെ അറസ്റ്റു രേഖപ്പെടുത്തിയത്. പിന്നാലെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News