
കോട്ടയം:അര നൂറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള ഭാരത് കോഫിയുടെ ബ്രാൻഡായ BHARATH HIMA MIST -ന്റെ പുതിയ സംരഭങ്ങളായ ഗോതമ്പ് പുട്ടുപൊടിയുടേയും കറിപ്പൊടികളുടേയും ഔപചാരികമായ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി MLA യും ഗവ.ചീഫ് വിപ്പുമായ ഡോ.എൻ.ജയരാജ് നിർവ്വഹിച്ചു. കമ്പനി മാനേജിംഗ് ഡയറക്ടർ ബിജു. സി. നൈനാൻ അദ്ധ്യക്ഷത വഹിച്ചു. ഗവ. പ്ലീഡർ അഡ്വ. സി.കെ.ജോസഫ് , ഫാ.ഡോ.ഗീവർഗീസ് വെട്ടിക്കുന്നേൽ, പാസ്റ്റർ എം. എസ് ജോണിക്കുട്ടി, മുകേഷ് കെ. മണി (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വാഴൂർ), . സി.വി തോമസ്കുട്ടി (പഞ്ചായത്ത് മെമ്പർ , കങ്ങഴ). രാജേന്ദ്രൻ നായർ (പ്രസിഡൻറ്, മെർച്ചന്റ് അസ്സോസിയേഷൻ കറുകച്ചാൽ), ജിൽസ് വർഗീസ് (JCI കറുകച്ചാൽ ടൗൺ പ്രസിഡന്റ്), അനിൽ കുമാർ,പോൾ മാത്യു എന്നിവർ ആശംസകൾ നേർന്നു. 30 വർഷത്തോളം സേവനം ചെയ്ത അഗസ്റ്റിനെ കമ്പനി ആദരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News