കൊച്ചി: സംസ്ഥാനത്ത് പ്രധാന പാതയോരങ്ങളില്‍ മദ്യവില്‍പന ശാലകള്‍ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി. ആള്‍ത്തിരക്കില്ലാത്ത പ്രദേശങ്ങളില്‍ ബിവറേജസ് ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മദ്യവില്‍പനശാലകളിലെ ആള്‍ക്കൂട്ടം സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നിരീക്ഷണം.
അതേസമയം മദ്യവില്‍പന ശാലകളിലെ തിരക്ക് കുറയ്ക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ബാറുകളില്‍ മദ്യ വില്‍പന പുനരാരംഭിച്ച സാഹചര്യത്തില്‍ ബെവ്കോ ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയുമെന്നും മദ്യവില്‍പനയ്ക്ക് ഡിജിറ്റല്‍ പേമെന്റ് സംവിധാനം ആരംഭിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News