നടന്ന് ക്ഷീണിച്ചാല്‍ ഷൂവില്‍ നിറച്ച ബിയര്‍ കുടിയ്ക്കാം,ഈ ഷൂ കുറച്ച് വ്യത്യസ്തമാണ്
ആംസ്റ്റര്‍ഡാം:ഏതൊരു ഉത്പന്നവും ആളുകളുടെ ശ്രദ്ധ ആകര്‍ഷിയ്ക്കാനായി കമ്പനി വ്യത്യസ്ത തരം ആശയങ്ങളുമായി എത്തും. പ്രശസ്ത ബിയര്‍ കമ്പനി പുറത്തിറക്കിയ ഷൂകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഈ ഷൂവിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ ഇതില്‍ നിറച്ചിരിക്കുന്നത് ബിയറാണ് എന്നതായിരുന്നു. ഡച്ച് കമ്പനിയായ ഹെനിക്കെയ്‌നാണ് ഈ ബിയര്‍ നിറച്ച ഷൂ അവതരിപ്പിച്ചിരിക്കുന്നത്. ഹെനികിക്‌സ് എന്നതാണ് ഈ ബിയര്‍ നിറച്ച ഷൂവിന്റെ പേര്.
പ്രശസ്ത ഷൂ ഡിസൈനറായ ഡൊമിനിക് സിയാംബ്രോണുമായി സഹകരിച്ചാണ് ഹെയ്നെകെന്‍ ഷൂ നിര്‍മ്മിച്ചിരിക്കുന്നത്. കമ്പനിയുടെ ബിയര്‍ ബ്രാന്‍ഡായ ഹൈനെകെന്‍ സില്‍വറിനെ പരസ്യപ്പെടുത്താന്‍ വേണ്ടിയാണ് ബിയര്‍ നിറച്ച ഷൂകള്‍ നിര്‍മ്മിച്ചിരിയ്ക്കുന്നത്.
ഹെയ്നകെന്‍ കമ്പനിയുടെ ട്രേഡ്മാര്‍ക്ക് നിറങ്ങളായ പച്ചയും ചുവപ്പും കലര്‍ന്ന ഡിസൈനിലാണ് ഷൂവും നിര്‍മ്മിച്ചിരിക്കുന്നത്. ഷൂവിന്റെ അടിഭാഗത്താണ് ബിയര്‍ നിറച്ചിരിക്കുന്നത്. ഒരു പ്രത്യേക കുത്തിവയ്പ്പ് രീതി ഉപയോഗിച്ചാണ് കമ്പനി ഷൂവിന്റെ അടിഭാഗത്തേയ്ക്ക് ബിയര്‍ കുത്തിവയ്ച്ചിരിക്കുന്നത്.
ഷൂ വാങ്ങുമ്പോള്‍ അതിന് മുകളില്‍ മെറ്റല്‍ കൊണ്ടുള്ള ഒരു ബോട്ടില്‍ ഓപ്പണറും ഉണ്ടായിരിക്കുന്നതായിരിക്കും. നടന്ന് ക്ഷീണിക്കുമ്പോള്‍ ഒന്ന് തൊണ്ട നനയ്ക്കാന്‍ കൈയിലുള്ള ഓപ്പണര്‍ ഉപയോഗിച്ച് ഷൂ തുറന്ന് ബിയര്‍ കുടിക്കാം. ദിവസേനയുള്ള ഉപയോഗത്തിന് പറ്റിയതല്ല ഈ ഷൂ. എല്ലാ ദിവസവും ഇതും ഇട്ട് നടക്കാന്‍ സാധിക്കില്ല എന്ന് കമ്പനി ട്വിറ്ററില്‍ വ്യക്തമാക്കി.
ആകെ 34 ജോഡി ഷൂകള്‍ മാത്രമേ കമ്പനി നിര്‍മ്മിക്കുന്നുള്ളൂ. അവയില്‍ 7 എണ്ണം ഈ വര്‍ഷം അവസാനം സിംഗപ്പൂരില്‍ പ്രദര്‍ശനത്തിന് വയ്ക്കും. വിയറ്റ്‌നാം, കൊറിയ, തായ്വാന്‍, ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ എല്ലാം ഈ ലിമിറ്റഡ് എഡിഷന്‍ ഷൂകള്‍ ലഭ്യമാണ്.
Beer for your sole
— Heineken (@Heineken) August 2, 2022
Designed in collaboration with noted shoe designer, Dominic Ciambrone, to celebrate the smoothness of Heineken®️ Silver. Heinekicks aren't your everyday shoe, but it’s not every day you get to walk on beer. pic.twitter.com/LefwD5X7if