KeralaNews

സൗദി അറേബ്യയിൽ നഴ്‌സാകാം,അഭിമുഖം ഓഗസ്റ്റ് 28 മുതൽ

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് ലിമിറ്റഡ് (ഒഡെപെക്) മുഖേന സൗദി അറേബ്യയിലേക്ക് ബി.എസ്സി. നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. 44 ഒഴിവുണ്ട്. വനിതകള്‍ക്കാണ് അവസരം.

  • യോഗ്യത: ബി.എസ്സി./ പി.ബി.എസ്.സി./ എം.എസ്സി. നഴ്സിങ്, കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. നിലവില്‍ ജോലി ചെയ്യുന്നവരാവണം. ജോലിയില്‍ ആറ് മാസത്തില്‍ കൂടുതല്‍ ഇടവേള ഉണ്ടായിരിക്കരുത്.
  • പ്രായം: 35 വയസ്സില്‍ താഴെ. എട്ട് മണിക്കൂറാണ് ജോലിസമയം. ശമ്പളം പ്രവൃത്തിപരിചയത്തെ അടിസ്ഥാനമാക്കി നിശ്ചയിക്കും. താമസം, വിമാനടിക്കറ്റ്, മെഡിക്കല്‍ കവറേജ് എന്നിവ നല്‍കും.

ഓഗസ്റ്റ് 28 മുതല്‍ 31 വരെ ചെന്നൈയില്‍ നടക്കുന്ന അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. ആവശ്യമായ രേഖകള്‍ gcc@odepc എന്ന ഇ-മെയിലിലേക്ക് ഓഗസ്റ്റ് 25-നകം അയയ്ക്കണം. വിശദവിവരങ്ങള്‍ https://odepc.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker