Home-bannerInternationalNews
കൊവിഡ് നേരിടുന്നതിൽ പൂർണ്ണ പരാജയം, ട്രംപിനെതിരെ ആഞ്ഞടിച്ച് ഒബാമ
വാഷിംഗ്ടണ്‍ ഡിസി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ട്രംപി ഭരണകൂടം തീര്‍ത്തും പരാജയമാണെന്ന് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. അതിരൂക്ഷ വിമര്‍ശനങ്ങളാണ് ട്രംപിനെതിരെ അദ്ദേഹം ഉന്നയിച്ചത്. കോവിഡിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ട്രംപ് ഭരണകൂടം ദുരന്തമാണെന്നും, അമ്പേ പരാജയപ്പെട്ടെന്നും ഒബാമ തുറന്നടിച്ചു.
എന്തു ചെയ്യുമ്പോഴും അതിലൊക്കെ തനിക്ക് എന്താണ് നേട്ടമുള്ളത് എന്ന മാനസികാവസ്ഥയാണ് ചിലര്‍ക്കെന്ന് ഒബാമ കുറ്റപ്പെടുത്തി. ട്രംപിന്റെ പേരെടുത്തു പറയാതെ ആയിരുന്നു ആ വിമര്‍ശനം.
ആസന്നമായ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ ഒബാമ അതുമായി ബന്ധപ്പെട്ട് തനിക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News