![](https://breakingkerala.com/wp-content/uploads/2021/05/bank-1.jpg)
കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 24, 25 ദിവസങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഉള്‍പ്പടെയുള്ള ഒന്‍പത് സംഘടനകളടങ്ങിയ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
എല്ലാ കേഡറുകളിലും മതിയായ ജീവനക്കാരെ നിയമിക്കുക. എല്ലാ താല്‍ക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തുക, ആഴ്ചയില്‍ അഞ്ചു ദിവസം പ്രവൃത്തി ദിനമായി ക്രമീകരിക്കുക, കരാര്‍ നിയമനം ഇല്ലാതാക്കുക, ഡിഎഫ്എസ് നിര്‍ദ്ദേശങ്ങള്‍ ഉടനടി പിന്‍വലിക്കുക, ഐഡിബിഐ ബാങ്കില്‍ കുറഞ്ഞത് 51 ശതമാനം ഇക്വിറ്റി ക്യാപിറ്റല്‍ നിലനിര്‍ത്തുക, ബാങ്കിങ് വ്യവസായത്തിലെ തൊഴിലാളി വിരുദ്ധ രീതികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News