News
വാക്സിന്‍ എടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ വിലക്ക്; കര്‍ശന നടപടിയുമായി മുധര ഭരണകൂടം
ചെന്നൈ: തമിഴ്നാട്ടിലെ മധുരയില്‍ വാക്സിന്‍ എടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശനം നിരോധിച്ചു. ഡിസംബര്‍ 13 മുതലാണ് നിരോധനമെന്ന് കളക്ടര്‍ ഡോ.എസ്. അനീഷ് ശേഖര്‍ അറിയിച്ചു.
ന്യായവില കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, തിയറ്ററുകള്‍, കല്യാണമണ്ഡപങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, വസ്ത്രശാലകള്‍, ബാങ്കുകള്‍, മദ്യവില്‍പ്പനശാലകള്‍ എന്നിവയുള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനാണ് വിലക്ക്.
പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവര്‍ക്ക് അത് നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഒരു ഡോസ് വാക്സിനെങ്കിലും എടുക്കാന്‍ ഭരണകൂടം ആളുകള്‍ക്ക് ഒരാഴ്ച സമയം നല്‍കിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News