KeralaNews

അപകടസമയത്ത് കാറില്‍ സ്വര്‍ണമുണ്ടായിരുന്നോ ?ബാലഭാസ്‌കറുടെ ഭാര്യ ലക്ഷ്മിയുടെ മൊഴിയിങ്ങനെ

 

തിരുവനന്തപുരം: അപകടസമയത്ത് തങ്ങളുടെ കാറില്‍ ധരിച്ചിരുന്ന സ്വര്‍ണ്ണമല്ലാതെ മറ്റു സ്വര്‍ണ്ണം ഉണ്ടായിരുന്നില്ലെന്ന് അന്തിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറുടെ ഭാര്യ ലക്ഷ്മിയുടെ മൊഴി.അപകടമുണ്ടായ സമയത്ത് കാര്‍ ഓടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയാണ്.ബാലഭാസ്‌കര്‍ പിറകിലെ സീറ്റില്‍ ഉറങ്ങുകയായിരുന്നു. അപകടം നടന്ന സമയത്ത് തന്നെ തന്റെ ബോധം നഷ്ടമായിരുന്നു.അപകടത്തിനുശേഷം വാഹനത്തില്‍ നിന്ന് പണമോ ആഭരണങ്ങളോ നഷ്ടമായതായി ശ്രദ്ധയില്‍പ്പെട്ടില്ലെന്നും ലക്ഷ്മി ക്രൈബ്രാഞ്ച് സംഘത്തിന് മൊഴി നല്‍കി.തിരുമലയിലെ വീട്ടിലെത്തിയാണ് അന്വേഷണോദ്യോഗസ്ഥര്‍ ലക്ഷ്മിയുടെ മൊഴി രേഖപ്പെടുത്തിയത്.
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ3കാശ് തമ്പി ബാലഭാസ്‌കറിന്റെ ജീവനക്കാരനായിരുന്നില്ല. പരിപാടികള്‍ സംഘടിപ്പിയ്ക്കുന്നതിന് പ്രതിഫലം നല്‍കാറുണ്ടായിരുന്നു.ബാലഭാസ്‌കറിനോട് ആര്‍ക്കും വ്യക്തവൈരാഗ്യം ഉണ്ടായിരുന്നതായി അറിയില്ലെന്നും ലക്ഷ്മി മൊഴി നല്‍കി.തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബാലഭാസ്‌കറിന്റെ മരണത്തിന് ബന്ധമുണ്ടോയെന്ന് സംശയമുയര്‍ന്ന സാഹചര്യത്തിലാണ് കേസ് അന്വേഷിയ്ക്കുന്ന ക്രൈബ്രാഞ്ച് സംഘം ബാലഭാസ്‌കറിന്റെ ഭാര്യയില്‍ നിന്ന് വീണ്ടും മൊഴിയെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker