CrimeHome-bannerKeralaNews

ബാലഭാസ്‌കറിന്റെ മരണം: ജ്യൂസ് കടയുടമ മൊഴിമാറ്റിയത് ഭീഷണിയെ തുടര്‍ന്നോ? അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അവസാന യാത്രയിലെ നിര്‍ണായക തെളിവാണ് കൊല്ലത്തെ ജ്യൂസ് കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍. ഈ സി.സി.ടി.വിയെ കുറിച്ച് പലതരത്തിലുള്ള വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. പാലക്കാട്ടെ പൂന്തോട്ടം ആശുപത്രി ഉടമ ഡോ. പി.എം.എസ്.രവീന്ദ്രനാഥിന്റെ ഭാര്യയുടെ ബന്ധുവീട്ടില്‍ നിന്നു ഭക്ഷണം കഴിച്ച ശേഷം രാത്രി 11.30 ന് ബാലുവും കുടുംബവും തൃശൂരില്‍ നിന്ന് കാറില്‍ യാത്ര തിരിച്ചത്. ഇതിനിടെ കൊല്ലം പള്ളിമുക്കിലെ കടയില്‍ നിന്നു ജ്യൂസ് കഴിച്ചതിന്റെ ദൃശ്യങ്ങളെ ചൊല്ലിയാണ് ഇപ്പോള്‍ സംശയങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.

 

ഈ കടയില്‍ നിന്ന് താന്‍ താന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നെന്നും പിന്നീടു കട ഉടമയ്ക്കു മടക്കിനല്‍കിയെന്നും സ്വര്‍ണക്കടത്തു കേസില്‍ ജയിലില്‍ കഴിയുന്ന പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. വാഹനം ഓടിച്ചിരുന്നത് ആരെന്ന തര്‍ക്കമുണ്ടായപ്പോള്‍ വാസ്തവം കണ്ടെത്താനാണു ദൃശ്യങ്ങള്‍ ശേഖരിച്ചതെന്നും എന്നാല്‍ തെളിവൊന്നും ലഭിക്കാത്തതിനാല്‍ അതു മടക്കിനല്‍കിയെന്നുമാണ് പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. എന്നാല്‍ പ്രകാശ് തമ്പിയുടെ ഇടപെടല്‍ ദുരൂഹത വര്‍ധിപ്പിച്ചതോടെ ഡിവൈഎസ്പി കെ.ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ ഇന്നു വീണ്ടും ചോദ്യം ചെയ്യും.
എന്നാല്‍ താന്‍ ദൃശ്യങ്ങള്‍ നല്‍കിയതു ക്രൈംബ്രാഞ്ചിനാണെന്നും മറ്റാര്‍ക്കും നല്‍കിയിട്ടില്ലെന്നുമാണ് ഇന്നലെ കടയുടമ ഷംനാദ് മാധ്യമങ്ങളോടു പറഞ്ഞത്. ഇതില്‍ ക്രൈംബ്രാഞ്ച് അസ്വാഭാവികത കാണുന്നുണ്ട്. ആരോ ജ്യൂസ് കടയുടമയെ ഭീഷണിപ്പെടുത്തിയതായാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. വളരെ ഗൗരവകരമായാണ് ക്രൈംബ്രാഞ്ച് ഇതിനെ കാണുന്നത്. കടയുടമയേയും വീണ്ടും ചോദ്യം ചെയ്‌തേക്കും.

അതെ സമയം പുലര്‍ച്ചെ 1.08 ന് ചാലക്കുടിയില്‍ മോട്ടര്‍വാഹന വകുപ്പിന്റെ സ്പീഡ് ക്യാമറയില്‍ ഈ കാര്‍ തെളിഞ്ഞു. അപ്പോള്‍ മണിക്കൂറില്‍ 94 കി.മീ. ആയിരുന്നു വേഗം. പുലര്‍ച്ചെ 3.45 നാണ് കാര്‍ പള്ളിപ്പുറത്ത് അപകടത്തില്‍പെട്ടത്. 231 കി.മീ. യാത്ര ചെയ്യാന്‍ വേണ്ടിവന്നത് 2.37 മണിക്കൂര്‍ മാത്രമാണ്. അപകടത്തില്‍ രണ്ടു കാലുമൊടിഞ്ഞു ചികിത്സയിലായിരുന്ന അര്‍ജുന്‍ പൂന്തോട്ടം ആശുപത്രി ഉടമയുടെ മകന്റെയൊപ്പം അസമിലേക്ക് യാത്ര പോയത് ദുരൂഹമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button