
കൊച്ചി: കൊച്ചിയില്‍ ഏവിയേഷന് പഠിക്കുന്ന വിദ്യാര്‍ഥിനിയുടെ മരണത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും ബന്ധുക്കളും അടക്കമുള്ളവര്‍. കൊല്ലം വെണ്ടാര്‍ ചന്ദ്രകാന്തത്തില്‍ ബാലചന്ദ്രന്‍ നായരുടെയും അജിതയുടെയും മകള്‍ ആര്‍ഷ ബി നായരാണ് പേയിംഗ് ഗസ്റ്റായി താമസിക്കവേ തൂങ്ങി മരിച്ചത്. കൊച്ചിയില്‍ പഠിക്കാന്‍ എത്തിയ ശേഷം അല്‍പ്പം വിശാലമായ ബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് പോലീസിന് അന്വേഷണത്തില്‍ മനസ്സിലായത്. ഇതില്‍ ഒരു ആണ്‍സുഹൃത്തിന് മരിക്കാന്‍ പോകുന്നു എന്ന സന്ദേശം അയച്ച ശേഷമാണ് ആര്‍ഷ തൂങ്ങി മരിച്ചത്.
കഴുത്തില്‍ കുരുക്കിട്ട ശേഷം ഈ ചിത്രം സഹിതമാണ് സുഹൃത്തിന് ആത്മഹത്യാ ഭീഷണി മുഴക്കി സന്ദേശം അയച്ചത്. ഇതിന് ശേഷമാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതും. ആണ്‍സുഹൃത്തുമായി ഉണ്ടായ തര്‍ക്കങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം, ഇതേക്കുറിച്ചുള്ള വസ്തുത അറിയാന്‍ വേണ്ടി ആണ്‍സുഹൃത്തന്റെ മൊഴിയെടുക്കാന്‍ ഒരുങ്ങുകയാണ് പാലാരിവട്ടം പോലീസ്.
പാലക്കാട് സ്വദേശിക്കാണ് അവസാന സന്ദേശം അയച്ചത്. ഇയാളെ ചോദ്യം ചെയാതാല്‍ മാത്രമേ മരണകാരണം എന്താണെന്ന് വ്യക്തമാകുകയുള്ളു. കൊച്ചിയില്‍ കാബിന്‍ ക്രൂ വിദ്യാര്‍ഥിനിയാണ് ആര്‍ഷ. പാലാരിവട്ടം മാമംഗലം പാലോട്ടുലെയിനിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുയത്. കൊച്ചിയില്‍ എത്തിയ ശേഷം അല്‍പ്പം വിപുലമായ സൗഹൃദം ആര്‍ഷക്ക് ഉണ്ടായിരുന്നു എന്നാണ് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. ഈ സൗഹൃദ വലയത്തിലെ മറ്റു ചിലരില്‍ നിന്നും പോലീസ് മൊഴിയെടുക്കും.
ശനിയാഴ്ച്ച രാത്രി ഏഴരക്കും എട്ടിനും ഇടയാലാണ് മരണം സംഭഴിച്ചത് എന്നാണ് പോലീസ് നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയിട്ടുണ്ട്. ആര്‍ഷയുടെ മരണത്ത്ിന്റെ നടുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.