തൃശൂര്‍: നവാഗതരെ സ്വാഗതം ചെയ്യുന്നതിനായി തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ എസ്എഫ്ഐ സ്ഥാപിച്ച ഫ്‌ളക്സുകള്‍ക്കെതിരെ വിമര്‍ശനം. വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകകളും എബിവിപിയുമാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. അശ്ലീലത കലര്‍ന്ന ഫ്‌ളക്സുകള്‍ ക്യാമ്പസിനകത്ത് സ്ഥാപിച്ചുവെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം.
‘തുറിച്ച് നോക്കണ്ട, ഒന്ന് ചിന്തിക്കൂ… ഞാനും നീയുമെല്ലാം എങ്ങനെയുണ്ടായി’ എന്ന ക്യാപ്ഷനോടെ സ്ഥാപിച്ച ഫ്‌ളക്സും, ‘Fuck your nationalism’, ‘We Are all Earth Lings’ എന്ന ക്യാപ്ഷനിലുള്ള മറ്റൊരു ഫ്‌ളക്സുമാണ് വിവാദമാവുന്നത്. ഫ്‌ളക്സുകള്‍ താലിബാനെ പിന്തുക്കുന്നതാണെന്നും, പലസ്തീന്‍ തീവ്രവാദികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതാണെന്നും വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിക്കുന്നു. എന്നാല്‍, എസ്എഫ്ഐ പോസ്റ്ററുകള്‍ ഇന്ത്യന്‍ ജനതയോടുള്ള വെല്ലുവിളിയാണെന്ന് എബിവിപിയുടെ ആരോപണം.
2017 ല്‍ ക്യാമ്പസില്‍ എസ്എഫ്ഐ സ്ഥാപിച്ച ഫ്‌ളക്സും വിവാദമായിരുന്നു. ഹിന്ദു ദൈവമായ ദേവിയെ നഗ്‌നയാക്കിയെന്നായിരുന്നു അന്ന് ഫ്‌ളക്സിനെതിരെ ഉയര്‍ന്ന ആരോപണം.ബോര്‍ഡ് നീക്കിയില്ലെങ്കില്‍ ശക്തമായ നടപടി നേരിടുമെന്ന് കോളേജ് അധികൃതര്‍ അറിയിച്ചതോടെയാണ് ഫ്ളക്‌സുകള്‍ നീക്കി. എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ഫ്ളക്‌സുകള്‍ നീക്കം ചെയ്തത്. ചുംബനങ്ങളുടേയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെയും ബോര്‍ഡുകളാണ് ക്യാംപസ് നിറയെ വച്ചിരുന്നത്.