23.9 C
Kottayam
Thursday, September 19, 2024

ട്രംപിന് നേരെ വീണ്ടും ആക്രമണശ്രമം; ഫ്ലോറിഡയിൽ, 58 കാരൻ കസ്റ്റഡിയിൽ

Must read

വാഷിം​ഗടൺ: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം. ഫ്ലോറിഡയിൽ ട്രംപ് ഗോൾഫ് കളിക്കുമ്പോഴാണ് സംഭവം. എന്നാൽ മറഞ്ഞിരുന്ന അക്രമിയെ വെടിവെയ്ക്കും മുൻപ് തന്നെ സീക്രറ്റ് സർവീസ് കീഴ്പ്പെടുത്തുകയായിരുന്നു.

58 വയസ്സുകാരനായ റയൻ വെസ്ലി റൗത്ത് ആണ് കസ്റ്റഡിയിൽ ഉള്ളത്. ഇയാളിൽ നിന്ന് AK 47 തോക്ക് കണ്ടെടുത്തു. അതേസമയം, താൻ സുരക്ഷിതനാണെന്ന് ട്രംപ് പറഞ്ഞു. ആർക്കും അപായമില്ലെന്നും വ്യക്തമാക്കി. 

അക്രമിക്ക് നേരെ സീക്രറ്റ് സർവീസ് വെടിയുതിർത്തു. അക്രമി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സീക്രറ്റ് സർവീസ് കീഴ്‌പ്പെടുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. AK 47, രണ്ട് ബാക്ക്പാക്കുകൾ, ഒരു ഗോ പ്രോ കാമറ എന്നിവയും ഇയാളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

റഷ്യ – യുക്രൈൻ യുദ്ധത്തിൽ യുക്രൈന് വേണ്ടി സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമായ നിലപാട് പ്രചരിപ്പിച്ച വ്യക്‌തിയാണ് കസ്റ്റഡിയിലുള്ള 58കാരൻ. യുക്രൈന് വേണ്ടി സൈനികരെ റിക്രൂട്ട് ചെയ്യാനും ഇയാൾ ശ്രമങ്ങൾ നടത്തിയിരുന്നതായും പൊലീസ് പറയുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്': അംഗീകാരംനൽകി കേന്ദ്ര സർക്കാർ; ബിൽ ശൈത്യകാല സമ്മേളനത്തിൽ

ന്യൂഡല്‍ഹി: 'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പി'ലേക്ക് ഒരു പടികൂടി കടന്ന് കേന്ദ്ര സര്‍ക്കാര്‍. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭായോഗം...

ചെങ്ങന്നൂർ ചതയം ജലോത്സവം: പള്ളിയോടങ്ങൾ കൂട്ടിയിടിച്ചു, ഒരാൾ മുങ്ങി മരിച്ചു

ആലപ്പുഴ: ചതയം ജലോത്സവത്തിനിടെ പള്ളിയോടത്തില്‍നിന്ന് തുഴച്ചിലുകാരന്‍ വീണു മരിച്ചു. തുഴക്കാരനായിരുന്ന പാണ്ടനാട് നടുവിലേത്ത് വിഷ്ണുദാസ് (അപ്പു-22 ) ആണ് മരിച്ചത്. പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ഫൈനല്‍ മത്സരങ്ങള്‍...

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ജാമ്യം

കൊച്ചി: കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ 2017-...

Popular this week