ഭൂമിയുടെ വിസ്മയ ചിത്രങ്ങള്‍ പകര്‍ത്തിയ ജെയിംസ് വെബ്ബിന് ഗുരുതര കേടുപാടുകളെന്ന് റിപ്പോര്‍ട്ട്,ശാസ്ത്രലോകം നിരാശയില്‍
ന്യൂയോര്‍ക്ക്: നാസ (NASA) വിക്ഷേപിച്ച ഏറ്റവും വലിയ ബഹിരാകാശ ടെലസ്‌കോപ്പായ ജെയിംസ് വെബ്ബിന് (James webb) ഛിന്ന ?ഗ്രഹങ്ങളുമായി കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. ശാസ്ത്ര ലോകത്തെ ഞെട്ടിച്ച ചിത്രങ്ങള്‍ ജെയിംസ് വെബ് അയച്ചതിന് തൊട്ടുപിന്നാലെയാണ് ആശങ്കയിലാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ജെഎസ്ഡബ്ല്യുഎസ്ടി സയന്‍സ് പെര്‍ഫോമന്‍സ് ഫ്രം കമ്മീഷനിങ് റിപ്പോര്‍ട്ടിലാണ് ജെയിംസ് വെബ്ബിന് കൂട്ടിയിടിയില്‍ കേടുപാടുകള്‍ സംഭവിച്ചിരിക്കാമെന്ന് ശാസ്ത്രജ്ഞന്മാരുടെ നിഗമനം.
മെയ് മാസത്തില്‍ ഛിന്നഗ്രഹങ്ങളുമായി ഇടിച്ച് ടെലസ്‌കോപ്പിന് സ്ഥിരമായ കേടുപാടുകള്‍ സംഭവിച്ചതായി ശാസ്ത്രജ്ഞര്‍ പറയുന്നു. കമ്മീഷന്‍ ചെയ്യുന്ന ഘട്ടവുമായി ജെയിംസ് വെബ്ബിന്റെ പ്രകടനം വിലയിരുത്തിയപ്പോള്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും പറയുന്നു.
കേടുപാടുകള്‍ ടെലസ്‌കോപ്പിന്റെ പ്രധാന ഭാഗമായ കണ്ണാടിയെ സാവധാനം നശിപ്പിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. മെയ് 22 ന് ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനിയുടെ പ്രാഥമിക കണ്ണാടിയില്‍ ആറ് മൈക്രോമെറ്റോറൈറ്റുകള്‍ ഇടിച്ചു.
ഇതില്‍ ആറാമത്തേത് കാര്യമായ നാശനഷ്ടമുണ്ടാക്കി. തുടക്കത്തില്‍ ഇത് ഗുരുതരമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വിചാരിച്ചതിനേക്കാള്‍ ഗുരുതരമായിരിക്കാമെന്നും ശാസ്ത്രജ്ഞര്‍ സൂചിപ്പിക്കുന്നു. ബഹിരാകാശ ദൂരദര്‍ശിനിയുടെ പ്രൈമറി മിററിന്റെ റെസല്യൂഷനില്‍ കേടുപാടുകള്‍ ബാധിച്ചില്ലെങ്കിലും മിററുകളും സാവധാനം കേടാകുമെന്ന് വെബ് രൂപകല്‍പ്പന ചെയ്ത എഞ്ചിനീയര്‍മാര്‍ കരുതുന്നു.
ജൂണില്‍, ഛിന്നഗ്രഹ കൂട്ടിയിടിയെത്തുടര്‍ന്ന് നാസ പുറത്തിറക്കിയ പ്രസ്താവനയില്‍ വെബിന്റെ കണ്ണാടി ഛിന്നഗ്രഹ ആക്രമണത്തെ ചെറുക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. നാസ, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി (ഇഎസ്എ), കനേഡിയന്‍ ബഹിരാകാശ ഏജന്‍സി (സിഎസ്എ) എന്നിവയുടെ സഹകരണത്തോടെ 10 ബില്യണ്‍ ഡോളര്‍ ചെലവിലാണ് ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി നിര്‍മ്മിച്ചത്. ഭൂമിയില്‍ നിന്ന് ഏകദേശം 16 ലക്ഷം അകലെയാണ് ജെയിംസ് വെബ്. 2021 ക്രിസ്മസ് ദിനത്തിലാണ് ടെലസ്‌കോപ്പ് വിക്ഷേപിച്ചത്. ഈ മാസമാദ്യമാണ് ജെയിംസ് ബഹിരാകാശത്ത് നിന്ന് പകര്‍ത്തിയ നിരവധി ചിത്രങ്ങള്‍ അയച്ചത്.