വിയ്യൂര്‍: തടവുകാര്‍ക്ക് വില്‍ക്കാനായി കൊണ്ടുവന്ന ബീഡിയുമായി അസി. ജയിലര്‍ പിടിയില്‍. വിയ്യൂര്‍ അതിസുരക്ഷ ജയിലിലെ അസി. ജയിലറായ ഷംസുദീനാണ് ജയില്‍ സൂപ്രണ്ടിന്റെ പിടിയിലായത്. ബീഡിക്കെട്ടുകളുമായി പിടിയിലായ ഇയാളെ സൂപ്രണ്ടിന്റെ പരാതിയില്‍ വിയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇരുനൂറ് രൂപയുടെ ബീഡിക്കെട്ട് നാലായിരം രൂപയ്ക്കാണ് തടവുകാര്‍ക്ക് ഇയാള്‍ വിറ്റിരുന്നത്.
ഓണ്‍ലൈനായി തടവുകാരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഇയാള്‍ക്ക് പണം നല്‍കുന്നതനുസരിച്ചായിരുന്നു കച്ചവടം. വിയ്യൂര്‍ സബ് ജയിലില്‍ ജോലിയിലിരിക്കെ അരി മറച്ചു വിറ്റെന്ന കുറ്റത്തിന് ഇയാള്‍ നടപടി നേരിട്ടിരുന്നു. പിന്നീട് സെന്‍ട്രല്‍ ജയിലില്‍ എത്തിയപ്പോള്‍ അവിടെയും ലഹരിവില്‍പ്പന നടത്തി പിടിക്കപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News