തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച നാല് പേര്‍ കൂടി പിടിയില്‍. കേരള പോലീസിന്റെ ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌കും മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും പരിശോധനയില്‍ പോലീസ് പിടിച്ചെടുത്തിണ്ടുണ്ട്.
ഇത്തരം വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരുടെയും അത് കാണുന്നവരുടെയും വിവരങ്ങള്‍ ശേഖരിച്ചാണ് പോലീസ് നടപടികള്‍ സ്വീകരിക്കുന്നത്. കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന സാമൂഹ്യമാധ്യമങ്ങളും പോലീസ് നിരീക്ഷണത്തിലാണ്. സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് പരിശോധന.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News