CrimeKeralaNews

ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമം, ആറന്മുള സ്റ്റേഷനിലെ പൊലീസുകാരന്‍ അറസ്റ്റില്‍

പത്തനംതിട്ട: ആറന്മുള പൊലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. സിവിൽ പോലീസ് ഓഫീസർ സജീഫ് ഖാൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 16നായിരുന്നു സംഭവം. പത്തനംതിട്ട വനിത പൊലീസാണ് സജീഫ് ഖാനെ അറസ്റ്റ് ചെയ്തത്. സംഭവം നടന്നിതിന് പിന്നാലെ സജീഫ് ഖാനെ സസ്‌പെന്‍റ് ചെയ്തിരുന്നു. ഇതിനുശേഷം ഇയാൾ ഒളിവിൽ ആയിരുന്നു.

സ്റ്റേഷനിൽ ജോലിക്കെത്തിയ ജീവനക്കാരിയെ അടുക്കളയിൽ വച്ച് സിപിഒ സജീഫ് ഖാൻ കടന്നുപിടിക്കുകയായിരുന്നു. പൊലീസുകാരന്‍ ആക്രമിച്ച ഉടൻ തന്നെ ജീവനക്കാരി ആറന്മുള എസ്എച്ച്ഒയെ വിവരം അറിയിച്ചു. തുടർന്ന് എസ്എച്ച്ഒ പ്രാഥമിക അന്വേഷണത്തിന്‍റെ വിവിരങ്ങൾ പത്തനംതിട്ട ഡിവൈഎസ്പിക്ക് കൈമാറി. ഡിവൈഎസ്പിയുടെ അന്വേഷണം നടക്കുന്നതിനിടയിൽ ജീവനക്കാരി പത്തനംതിട്ട വനിത പൊലീസ് സ്റ്റേഷനിലും പരാതി നൽകി. 

ഈ പരാതിയിൽ ജീവനക്കാരിയുടെ മൊഴി എടുത്ത വനിത സ്റ്റേഷനിലെ എസ്എച്ച്ഒ സജീഫ് ഖാനെതിരെ ഇന്ത്യൻ ശിക്ഷ നിയമം 354 പ്രകാരം കേസെടുത്തു. ഇതിനൊപ്പം ഇന്നലെ ഡിവൈഎസ്പി തല അന്വേഷണം പൂർത്തിയാക്കി റിപ്പോ‍ർട്ട് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധക്ർ മഹാജന് സമർപ്പിച്ചതോടെയാണ് സസ്പെൻഷൻ ഉത്തരവ് ഇറങ്ങിയത്. കേസന്വേഷണം തുടങ്ങിയതോടെ ഒളിവില്‍ പോയ സജീഫ് ഖാനെ ഇന്നാണ് അറസ്റ്റ് ചെയ്തത്.

അതിനിടെ കൊച്ചി പനങ്ങാട് പോലീസ് സ്‌റ്റേഷനില്‍ ഡ്യൂട്ടി എഴുതി വാങ്ങുന്നതിനിടെ എസ്.ഐ. പരുഷമായി പെരുമാറിയെന്ന് പോലീസുകാരിയുടെ പരാതി. തുടര്‍ന്ന് പോലീസുകാരി സ്‌റ്റേഷനിലുള്ളിലെ വിശ്രമമുറിയില്‍ കയറി കതകടച്ചിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് എസ്.ഐ. ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് മുറി ചവിട്ടിത്തുറന്നു. സംഭവവുമായി ബന്ധപ്പെട്ട് എസ്.ഐ. ജിന്‍സണ്‍ ഡൊമിനിക്കിനെതിരേ സ്‌പെഷല്‍ ബ്രാഞ്ചിന്റെ അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച രാവിലെയാണ് സ്‌റ്റേഷനില്‍ നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഓരോ ദിവസം ഡ്യൂട്ടി നിശ്ചയിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഡ്യൂട്ടി എഴുതി വാങ്ങുന്നതിനിടെ എസ്.ഐ. പരുഷമായി പെരുമാറി എന്നാണ് വനിതാ സി.പി.ഒയുടെ പരാതി. മാത്രമല്ല, എസ്.ഐ. ക്യാബിനില്‍നിന്ന് ഇറക്കിവിട്ടെന്നും ഇവര്‍ പറയുന്നു.

തുടര്‍ന്ന് ഇതിന്റെ വിഷമത്തില്‍ വനിതാ സി.പി.ഒ. തൊട്ടടുത്തുള്ള വിശ്രമമുറിയില്‍ കയറി വാതില്‍ അടച്ചു. ഏറെ നേരത്തിനു ശേഷവും ഇവര്‍ വാതില്‍ തുറന്നില്ല. സഹപ്രവര്‍ത്തകര്‍ അടക്കം വിളിച്ചു നോക്കുകയും ചെയ്തു. തുടര്‍ന്ന് എസ്.ഐയും മറ്റു രണ്ടുപേരും ചേര്‍ന്ന് മുറി ചവിട്ടിത്തുറന്നു. അപ്പോഴാണ് ഉള്ളില്‍ വനിതാ സി.പി.ഒ. വിഷമിച്ചിരിക്കുന്നത് കണ്ടത്.

സംഭവം വിവാദമായതോടെ ഡെപ്യൂട്ടി കമ്മിഷണറുടെ അടക്കം നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ് കുറച്ചുദിവസങ്ങളായി സ്‌റ്റേഷനിലെ എസ്.ഐയും ചില പോലീസുമാരുമായി ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി സൂചനയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker