EntertainmentNationalNews

മകളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച ഫോട്ടോഗ്രാഫറോടു ദേഷ്യപ്പെട്ട് അനുഷ്‌ക ശര്‍മ്മ

മുംബൈ:മകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനാൽ താരദമ്പതികളായ അനുഷ്‌ക ശര്‍മ്മയും വിരാട് കോഹ്‌ലിയും
മകള്‍ വാമികയുടെ ചിത്രങ്ങള്‍ ഇതുവരെ എവിടെയും പരസ്യപ്പെടുത്തിയിട്ടില്ല. ഇപ്പോഴിതാ മകളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച ഫൊട്ടൊഗ്രാഫറോടു ദേഷ്യപ്പെടുന്ന അനുഷ്‌കയുടെ വീഡിയോയാണ് വൈറലാകുന്നത്. വിമാനത്താവളത്തിൽ വെച്ചാണ് ചിത്രം പകർത്താൻ ഫോട്ടോഗ്രാഫർ ശ്രമിച്ചത്.

മകളുമായി പോവുകയായിരുന്ന അനുഷ്‌ക ചിത്രം പകര്‍ത്തുന്നതു കണ്ടപ്പോള്‍ തന്നെ അതു നിര്‍ത്താനായി ആംഗ്യം കാണിച്ചിരുന്നു.വാമികയുടെ ചിത്രങ്ങളല്ല എടുക്കുന്നതെന്നു ഫോട്ടോഗ്രാഫർ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാനാകും. ശേഷം മകളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നില്ലെന്ന് വിരാട് ഉറപ്പാക്കിക്കുകയും പിന്നീട് ഇരുവരും ഫോട്ടോകള്‍ക്കായി പോസ് ചെയ്യുകയും ചെയ്തു.

അനുഷ്കയുടെ അഹങ്കാരം ആണ് വീഡിയോയിൽ കാണാനാവുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാ​ഗം അഭിപ്രായപ്പെടുന്നത്. ഇത്രയൊക്കെ സ്വകാര്യത വേണമെന്നുണ്ടെങ്കിൽ പൊതു ജീവിതം തെരഞ്ഞെടുക്കാവുമോയെന്നും ചിലർ ചോദിക്കുന്നു. എന്നാൽ നടിയെ അനുകൂലിച്ച് കൊണ്ടും നിരവധി പേർ രം​ഗത്തെത്തുന്നുണ്ട്. മകളുടെ കാര്യത്തിൽ ശ്രദ്ധയുള്ള ഏതൊരു അമ്മയും ചെയ്യുന്നതേ അനുഷ്കയും ചെയ്തിട്ടുള്ളൂയെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.

2017 ലാണ് അനുഷ്കയും വിരാട് കോലിയും വിവാഹം കഴിക്കുന്നത്. 2021 ജനുവരിയിലാണ് വാമിക ജനിച്ചത്. മകൾ ജനിച്ച് ഇന്നുവരെയും മകളുടെ ഫോട്ടോ രണ്ട് പേരും പുറത്തു വിട്ടിട്ടില്ല. മകളുടെ ഫോട്ടോ എടുക്കരുതെന്ന് മാധ്യമങ്ങൾക്ക് നിർദ്ദേശവും ഉണ്ട്.

മകളുടെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അതിനാലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നുമായിരുന്നു വിരാടും അനുഷ്കയും പറഞ്ഞത്. കുട്ടികൾ എല്ലാവരും തുല്യരാണെന്നും അവരിൽ തങ്ങൾ വ്യത്യസ്തരാണെന്ന തോന്നൽ ഉണ്ടാക്കരുതെന്നും അനുഷ്ക വ്യക്തമാക്കിയിരുന്നു.

അഭിനേത്രി ആണെങ്കിലും ലൈം ലൈറ്റിലെ ജീവിതത്തേക്കാൾ കൂടുതൽ സ്വകാര്യ ജീവിതമാണ് തനിക്ക് പ്രിയമെന്ന് അനുഷ്ക വ്യക്തമാക്കിയിരുന്നു. നാല് വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ചക്ട എക്സ്പ്രസ് എന്ന സിനിമയിലൂടെ തിരിച്ച് വരാനൊരുങ്ങുകയാണ് അനുഷ്ക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button