EntertainmentNews

‘കിടന്ന് കൊടുത്തിട്ടാണോ… എന്നതിൽ ഏതാണ് വൃത്തികെട്ട വാക്ക്?ആ ചോദ്യം ചോദിച്ചതിൽ കുറ്റബോധമില്ല

കൊച്ചി:ഒരു മാസം മുമ്പ് തന്റെ ഏറ്റവും പുതിയ സിനിമയായ ഡിഎൻഎയുടെ പ്രമോഷനായി നായകൻ അഷ്കർ സൗദാനൊപ്പം ഒരു സ്വകാര്യ ചാനലിന് അഭിമുഖം നൽകിയപ്പോൾ വളരെ മോശം അനുഭവമാണ് നായിക ഹന്ന റെജി കോശിക്ക് നേരിടേണ്ടി വന്നത്. ഒരു സ്വകാര്യ യുട്യൂബ് ചാനലിലെ അവതാരകയായ ഷാലു വളരെ മോശമായാണ് അന്ന് നടിയോട് പെരുമാറിയത്. ശേഷം അത് വലിയ ചര്‍ച്ചയുമായിരുന്നു. സിനിമയില്‍ അവസരം കിട്ടാന്‍ ആരുടെയെങ്കിലും കൂടെ കിടന്നിട്ടുണ്ടോ എന്നായിരുന്നു ഹന്നയോട് അവതാരക ചോദിച്ചത്.

പിന്നാലെ താരം അഭിമുഖത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. തങ്ങളോട് അവര്‍ ആദ്യമെ തന്നെ വിവാദമായ ചോദ്യം ചോദിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ എന്താണ് ആ ചോദ്യമെന്ന് പറഞ്ഞിരുന്നില്ലെന്നും ഇങ്ങനെയൊരു ചോദ്യമാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഉറപ്പായും പറ്റില്ലെന്ന് പറയുമായിരുന്നുവെന്നും അപമാനിതയായ ശേഷം പ്രതികരിക്കവെ ഹന്ന പറഞ്ഞിരുന്നു.

അഭിമുഖം വൈറലായതോടെ അവതാരക ഷാലുവിന് നേരെയും വലിയ രീതിയിൽ സൈബർ ആക്രമണം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴും അത്തരമൊരു ചോദ്യം ഹന്നയോട് ചോദിച്ചതിൽ താൻ ഖേദിക്കുന്നില്ലെന്ന് പറയുകയാണ് അവാതരക ഷാലു. കഴിഞ്ഞ ദിവസം നീലക്കുയിൽ എന്റർടെയ്ൻമെന്റ്സ് എന്ന യുട്യൂബ് ചാനലിനോട് പ്രതികരിക്കുകയായിരുന്നു ഷാലു. അത് പ്ലാൻഡായതോ ഒത്തുകളിയുടെ ഭാ​ഗമായതോ ആയ ഇന്റർവ്യു ആയിരുന്നില്ല.

അത് കാണുമ്പോൾ തന്നെ മനസിലാകുമല്ലോ. ഞാനൊരു സ്ത്രീയാണ് അവരും ഒരു സ്ത്രീയാണ്. ഇന്ന ആളോട് ഇന്നതെ ചോദിക്കാൻ പാടുള്ളു എന്നൊന്നും ഇല്ലല്ലോ. കിടന്ന് കൊടുത്തെങ്കിൽ മാത്രമെ സിനിമയിൽ ചാനൻസ് കിട്ടുകയുള്ളോ എന്ന് മാത്രമെ ചോദിച്ചുള്ളു. അത് അവർ പേഴ്സണലായി എടുത്തു. കുറേ അധികം പേഴ്സണലിലോട്ട് പോയി.

ഇങ്ങനെ ചോദിക്കാൻ പാടില്ലായിരുന്നുവെന്നൊന്നും പേഴ്സണലി ആരും എന്നോട് പറഞ്ഞിട്ടില്ല. അല്ലാതെ കുറേ അവിടെയും ഇവിടെയും കേട്ടു. ഇപ്പോഴും ആ ചാനലി‍ൽ വർക്ക് ചെയ്യുന്നുണ്ട്. ഫ്രീലാൻസായും ആങ്കറിങ് ചെയ്യുന്നുണ്ട്. ഇന്റർവ്യൂവും ചെയ്യുന്നുണ്ട്. ആ പ്രശ്നവുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളിലും ഞാൻ ഇപ്പോൾ ബോതേർഡ് അല്ല. എന്റെ ലൈഫിൽ വേറെ കുറേ കാര്യങ്ങളുണ്ട്. സിനിമയൊന്നും ചെയ്യുന്നില്ല. ആങ്കറിങ് തന്നെയാണ് ചെയ്യുന്നത്.

ആ ചോദ്യം ആ നടിയോട് ചോദിച്ചത് തെറ്റായിപ്പോയിയെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഞാൻ ചോദിച്ചത് ഒരു കോമൺ ക്വസ്റ്റനാണ്. കിടന്ന് കൊടുത്തിട്ടാണോ… എന്നതിൽ എന്താണ് വൃത്തികെട്ട വാക്കായുള്ളത്. അതുപോലെ തന്നെ ഞാൻ അത് ചോദിച്ചശേഷം ഞാൻ നേരിട്ട സൈബർ ബുള്ളിയിങിനെ കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടോ. ആ ചോദ്യം ചോദിച്ചു. അത് അവിടെ തീർന്നു.

അല്ലാതെ ആരും അതിനെ പറ്റി പിന്നീട് പറയുന്നില്ല. പത്തിൽ ഒമ്പത് പെൺകുട്ടികളും നേരിടുന്ന ചോദ്യമാണ് ഞാൻ ചോദിച്ചത്. ആ ചോദ്യം ചോദിച്ചതിൽ റി​ഗ്രറ്റ് ചെയ്യുന്നില്ല. ചർച്ച വിഷയമാകാൻ വേണ്ടിയാണ് അങ്ങനെയൊരു ടോപ്പിക്ക് കൊണ്ടുവന്നത്. ആ ചോദ്യം ചോദിച്ചതിൽ നൂറിൽ ഒരു ശതമാനം പോലും റി​ഗ്രറ്റ് ചെയ്യുന്നില്ലെന്നാണ് ഷാലു പറഞ്ഞത്. വയനാട് സ്വദേശിനിയായ ഷാലു കഴിഞ്ഞ കുറച്ച് നാളുകളായി കൊച്ചിയിൽ സെറ്റിൽഡാണ്.

ഷാലുവിന്റെ പ്രതികരണം വൈറലായതോടെ സൈബർ ലോകം ഷാലുവിനെ തന്നെയാണ് കുറ്റപ്പെടുത്തുന്നത്. ഉറച്ച് തന്നെ നിൽക്കണം. നാണം കെട്ടാലും ഉളുപ്പില്ലാത്ത നിലപാട് നിർബന്ധമാണ്, ഇവൾ ചോദിച്ചത് ഒരു ആണായിരുന്നു ചോദിച്ചിരുന്നതെങ്കിൽ ഇപ്പോൾ അവനെ അമ്മയും പെങ്ങളേയും തിരിച്ച് അറിയാത്തവനാക്കിയേനെ ഇവൾ ഉൾപ്പടെ ഉള്ളവർ എന്നിങ്ങനെ നീളുന്നു കമന്റുകൾ.

അവതാരക ഹന്നയോട് ഈ ചോദ്യം ചോദിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്നത് നടന്‍ അഷ്‌ക്കര്‍ സൗദാനായിരുന്നു. ആ ചോദ്യം ചോദിച്ചത് റെക്കോര്‍ഡ് ചെയ്യപ്പെട്ടത് കൊണ്ട് മറുപടി പറയാതിരിക്കാന്‍ തങ്ങള്‍ക്ക് കഴിയുമായിരുന്നില്ലെന്നും അതുകൊണ്ടാണ് മറുപടി നല്‍കിയ ശേഷം ഇറങ്ങി പോയതെന്നുമാണ് സംഭവത്തിനുശേഷം പ്രതികരിക്കവെ അഷ്‌ക്കര്‍ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker